വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
62 : 24

اِنَّمَا الْمُؤْمِنُوْنَ الَّذِیْنَ اٰمَنُوْا بِاللّٰهِ وَرَسُوْلِهٖ وَاِذَا كَانُوْا مَعَهٗ عَلٰۤی اَمْرٍ جَامِعٍ لَّمْ یَذْهَبُوْا حَتّٰی یَسْتَاْذِنُوْهُ ؕ— اِنَّ الَّذِیْنَ یَسْتَاْذِنُوْنَكَ اُولٰٓىِٕكَ الَّذِیْنَ یُؤْمِنُوْنَ بِاللّٰهِ وَرَسُوْلِهٖ ۚ— فَاِذَا اسْتَاْذَنُوْكَ لِبَعْضِ شَاْنِهِمْ فَاْذَنْ لِّمَنْ شِئْتَ مِنْهُمْ وَاسْتَغْفِرْ لَهُمُ اللّٰهَ ؕ— اِنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟

തങ്ങളുടെ വിശ്വാസത്തിൽ സത്യസന്ധത പുലർത്തുന്ന യഥാർത്ഥ വിശ്വാസികൾ അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർ മാത്രമാകുന്നു. മുസ്ലിംകളുടെ പൊതുനന്മക്കായി നബി -ﷺ- യോടൊപ്പം ഏതെങ്കിലും കാര്യത്തിൽ അവർ ഒരുമിച്ചാണെങ്കിൽ, അവിടെ നിന്ന് പിരിഞ്ഞു പോകാൻ നബി -ﷺ- യോട് അനുമതി ചോദിച്ച ശേഷമല്ലാതെ അവർ പിരിഞ്ഞു പോവുകയില്ല. അല്ലാഹുവിൻ്റെ റസൂലേ! പിരിഞ്ഞു പോകുന്ന സമയത്ത് താങ്കളോട് അനുമതി ചോദിക്കുന്നവർ മാത്രമാകുന്നു അല്ലാഹുവിലും അവൻ്റെ ദൂതരിലും യഥാർഥ രൂപത്തിൽ വിശ്വസിച്ചവർ; തീർച്ച. അവരെ ബാധിക്കുന്ന എന്തെങ്കിലും കാര്യത്തിൽ താങ്കളോട് അവർ അനുമതി ചോദിച്ചാൽ അവരിൽ താങ്കൾ ഉദ്ദേശിക്കുന്നവർക്ക് അനുമതി നൽകുക. അവരുടെ തെറ്റുകൾക്ക് അല്ലാഹുവിനോട് താങ്കൾ പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അല്ലാഹു അവൻ്റെ ദാസന്മാരിൽ പശ്ചാത്തപിച്ചു മടങ്ങിയവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനും (റഹീം) ആകുന്നു. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• دين الإسلام دين النظام والآداب، وفي الالتزام بالآداب بركة وخير.
• ഇസ്ലാം മതം ചിട്ടയുടെയും മദ്യാദകളുടെയും മതമാകുന്നു. ആ മര്യാദകൾ നിലനിർത്തുന്നതിലാകുന്നു അനുഗ്രഹവും നന്മയുമുള്ളത്. info

• منزلة رسول الله صلى الله عليه وسلم تقتضي توقيره واحترامه أكثر من غيره.
• അല്ലാഹുവിൻ്റെ ദൂതരുടെ -ﷺ- സ്ഥാനം അവിടുത്തെ മറ്റാരെക്കാളും ആദരിക്കണമെന്നും ബഹുമാനിക്കണമെന്നും താൽപ്പര്യപ്പെടുന്നു. info

• شؤم مخالفة سُنَّة النبي صلى الله عليه وسلم.
• നബി -ﷺ- യുടെ ചര്യയോട് എതിരാകുന്നതിലാണ് എല്ലാ ദോഷങ്ങളുമുള്ളത്. info

• إحاطة ملك الله وعلمه بكل شيء.
• അല്ലാഹുവിൻ്റെ അധികാരവും അറിവും എല്ലാത്തിനെയും ചൂഴ്ന്നിരിക്കുന്നു. info