വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
27 : 23

فَاَوْحَیْنَاۤ اِلَیْهِ اَنِ اصْنَعِ الْفُلْكَ بِاَعْیُنِنَا وَوَحْیِنَا فَاِذَا جَآءَ اَمْرُنَا وَفَارَ التَّنُّوْرُ ۙ— فَاسْلُكْ فِیْهَا مِنْ كُلٍّ زَوْجَیْنِ اثْنَیْنِ وَاَهْلَكَ اِلَّا مَنْ سَبَقَ عَلَیْهِ الْقَوْلُ مِنْهُمْ ۚ— وَلَا تُخَاطِبْنِیْ فِی الَّذِیْنَ ظَلَمُوْا ۚ— اِنَّهُمْ مُّغْرَقُوْنَ ۟

അപ്പോൾ അദ്ദേഹത്തിന് നാം ഇപ്രകാരം സന്ദേശം നൽകി: നമ്മുടെ മേൽനോട്ടത്തിലും, നാം നിനക്ക് എങ്ങനെ നിർമ്മിക്കണമെന്ന് പഠിപ്പിച്ചു നൽകുന്നോ; അതനുസരിച്ചും നീ ഒരു കപ്പൽ നിർമ്മിക്കുക. അങ്ങനെ അവരെ നശിപ്പിക്കാനുള്ള നമ്മുടെ കൽപ്പന വരികയും, അടുപ്പ് കൂട്ടുന്നയിടത്ത് നിന്ന് ശക്തിയോടെ വെള്ളം ഉറവ പൊട്ടുകയും ചെയ്താൽ എല്ലാ ജീവവർഗങ്ങളിൽ നിന്നും ഒരു ആണിനെയും പെണ്ണിനെയും നീ ആ കപ്പലിൽ പ്രവേശിപ്പിക്കുക; അവരുടെ വംശം നിലനിൽക്കുന്നതിന് വേണ്ടിയത്രെ അത്. നിൻ്റെ കുടുംബത്തെയും നീ അതിൽ പ്രവേശിപ്പിക്കുക; അല്ലാഹു നശിപ്പിക്കുന്നവരിൽ ഉൾപ്പെടുമെന്ന തീരുമാനം മുൻപ് വന്നവരായ നിൻ്റെ ഭാര്യയും സന്താനവും പോലുള്ളവരൊഴികെ. (എന്നെ) നിഷേധിച്ചു കൊണ്ട് അതിക്രമം പ്രവർത്തിച്ചവരെ രക്ഷപ്പെടുത്തണമെന്നും, അവരെ നശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു കൊണ്ട് നീ എന്നോട് സംസാരിച്ചു പോകരുത്. തീർച്ചയായും അവർ പ്രളയജലത്തിൽ മുക്കി നശിപ്പിക്കപ്പെടുന്നവരാണ്; അതിൽ യാതൊരു സംശയമില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• لطف الله بعباده ظاهر بإنزال المطر وتيسير الانتفاع به.
• മഴ വർഷിപ്പിച്ചു കൊണ്ടും, അതിൽ നിന്ന് പ്രയോജനമെടുക്കുന്നത് എളുപ്പമാക്കി നൽകി കൊണ്ടും അല്ലാഹു അവൻ്റെ ദാസന്മാരോട് സ്വീകരിച്ച അനുകമ്പ (പ്രാപഞ്ചികക്രമത്തിൽ) പ്രകടമാണ്. info

• التنويه بمنزلة شجرة الزيتون.
• സെയ്തൂൻ (ഒലീവ്) മരത്തിൻ്റെ പ്രത്യേകത വളരെ മഹത്തരമാണ്. info

• اعتقاد المشركين ألوهية الحجر، وتكذيبهم بنبوة البشر، دليل على سخف عقولهم.
• കല്ലിന് ദിവ്യത്വം കൽപ്പിക്കുകയും, മനുഷ്യൻ്റെ പ്രവാചകത്വം നിഷേധിക്കുകയും ചെയ്യുന്ന ബഹുദൈവാരാധകരുടെ ബുദ്ധിശൂന്യത. info

• نصر الله لرسله ثابت عندما تكذبهم أممهم.
• അല്ലാഹുവിൻ്റെ ദൂതന്മാരെ അവരുടെ സമൂഹം നിഷേധിക്കുമ്പോൾ അല്ലാഹു അവരെ സഹായിക്കുന്നതാണ്. info