വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
107 : 23

رَبَّنَاۤ اَخْرِجْنَا مِنْهَا فَاِنْ عُدْنَا فَاِنَّا ظٰلِمُوْنَ ۟

ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ ഈ നരകത്തിൽ നിന്ന് നീ പുറത്തേക്ക് രക്ഷപ്പെടുത്തേണമേ! ഞങ്ങൾ മുൻപുണ്ടായിരുന്നത് പോലുള്ള കുഫ്റിലേക്കും വഴികേടിലേക്കും വീണ്ടും തിരിച്ചു പോവുകയാണെങ്കിൽ ഞങ്ങൾ ഞങ്ങളോട് തന്നെ അതിക്രമം പ്രവർത്തിച്ചവർ തന്നെ. അതോടെ ഞങ്ങളുടെ ഒഴിവുകഴിവുകളെല്ലാം അവസാനിച്ചിരിക്കുന്നു. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الكافر حقير مهان عند الله.
• (അല്ലാഹുവിനെയും അവൻ്റെ ദൂതനെയും) നിഷേധിച്ചവൻ അല്ലാഹുവിങ്കൽ വളരെ നിന്ദ്യനും വിലയില്ലാത്തവനുമത്രെ. info

• الاستهزاء بالصالحين ذنب عظيم يستحق صاحبه العذاب.
• സച്ചരിതരായ ആളുകളെ പരിഹസിക്കുക എന്നത് നരകശിക്ഷ അർഹമാക്കുന്ന വളരെ ഗുരുതരമായ തിന്മയാണ്. info

• تضييع العمر لازم من لوازم الكفر.
• (അല്ലാഹുവിനെ) നിഷേധിക്കുകയെന്നതിൻ്റെ പരിണിതഫലങ്ങളിലൊന്നാണ് ആയുസ് പാഴാവുകയെന്നത്. info

• الثناء على الله مظهر من مظاهر الأدب في الدعاء.
• പ്രാർത്ഥനയുടെ മര്യാദകളിൽ പെട്ടതാണ് അല്ലാഹുവിനെ പുകഴ്ത്തുകയും പ്രകീർത്തിക്കുകയും ചെയ്യുക എന്നത്. info

• لما افتتح الله سبحانه السورة بذكر صفات فلاح المؤمنين ناسب أن تختم السورة بذكر خسارة الكافرين وعدم فلاحهم.
• അല്ലാഹു ഈ സൂറത്ത് ആരംഭിച്ചത് വിജയികളായ വിശ്വാസികളുടെ സ്വഭാവഗുണങ്ങൾ പ്രതിപാദിച്ചു കൊണ്ടായിരുന്നല്ലോ? അപ്പോൾ (അല്ലാഹുവിനെ) നിഷേധിച്ചവർ നഷ്ടക്കാരാണെന്നതും, അവർ വിജയിക്കില്ലെന്നതും ഓർമ്മപ്പെടുത്തി കൊണ്ട് ഈ സൂറത്ത് അവസാനിപ്പിച്ചു എന്നത് തീർത്തും അനുയോജ്യമാണ്. info