വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
66 : 22

وَهُوَ الَّذِیْۤ اَحْیَاكُمْ ؗ— ثُمَّ یُمِیْتُكُمْ ثُمَّ یُحْیِیْكُمْ ؕ— اِنَّ الْاِنْسَانَ لَكَفُوْرٌ ۟

അല്ലാഹുവാകുന്നു ശൂന്യതയിൽ നിന്ന് ജീവനുള്ളവരായി നിങ്ങളെ സൃഷ്ടിച്ചത്. ശേഷം നിങ്ങളുടെ ആയുസ്സ് അവസാനിച്ചാൽ അവൻ നിങ്ങളെ മരിപ്പിക്കുന്നതാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ വിചാരണ നടത്തുന്നതിനായി മരണശേഷം വീണ്ടും അവൻ നിങ്ങൾക്ക് ജീവൻ നൽകുന്നതാണ്. എന്നിട്ട് (നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള) പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്. തീർച്ചയായും മനുഷ്യൻ അല്ലാഹുവല്ലാത്തവരെ അവനോടൊപ്പം ആരാധിച്ചു കൊണ്ട്, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ -അവ ഇത്ര മേൽ പ്രകടമായിട്ടും- അങ്ങേയറ്റം നിഷേധിക്കുന്നവനാകുന്നു. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• من نعم الله على الناس تسخير ما في السماوات وما في الأرض لهم.
• ആകാശങ്ങളിലും ഭൂമിയിലുമുള്ളവ മനുഷ്യർക്ക് അല്ലാഹു കീഴ്പെടുത്തി നൽകി എന്നത് അവൻ്റെ അനുഗ്രഹങ്ങളിൽ പെട്ടതാണ്. info

• إثبات صفتي الرأفة والرحمة لله تعالى.
• ദയ, കാരുണ്യം എന്നീ രണ്ടു വിശേഷണങ്ങൾ അല്ലാഹുവിന് സ്ഥിരപ്പെട്ടിരിക്കുന്നു. info

• إحاطة علم الله بما في السماوات والأرض وما بينهما.
• ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലുള്ളതുമെല്ലാം അല്ലാഹു അവൻ്റെ അറിവ് കൊണ്ട് വലയം ചെയ്തിരിക്കുന്നു. info

• التقليد الأعمى هو سبب تمسك المشركين بشركهم بالله.
• മറ്റു ആരാധ്യന്മാരെ അല്ലാഹുവിനൊപ്പം പങ്കുചേർക്കുന്നതിൽ ബഹുദൈവാരാധകർ ഉറച്ചു നിലകൊള്ളാനുള്ള (അടിസ്ഥാന)കാരണം അന്ധമായ അനുകരണമാണ്. info