വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
47 : 22

وَیَسْتَعْجِلُوْنَكَ بِالْعَذَابِ وَلَنْ یُّخْلِفَ اللّٰهُ وَعْدَهٗ ؕ— وَاِنَّ یَوْمًا عِنْدَ رَبِّكَ كَاَلْفِ سَنَةٍ مِّمَّا تَعُدُّوْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ ജനതയിൽ (അല്ലാഹുവിനെ) നിഷേധിച്ചവർ ഇഹലോകത്ത് ഉടനടിയും ശേഷം പരലോകത്തും ശിക്ഷ ലഭിക്കുമെന്ന് താക്കീത് നൽകപ്പെട്ടപ്പോൾ ശിക്ഷക്കായി താങ്കളോട് ധൃതികൂട്ടുന്നു. അല്ലാഹു അവൻ്റെ വാഗ്ദാനം ലംഘിക്കുകയേയില്ല. ഇഹലോകത്തുതന്നെ അവർക്ക് ലഭിച്ച ശിക്ഷയിൽ പെട്ടതായിരുന്നു ബദ്ർ യുദ്ധത്തിൽ അവരെ ബാധിച്ച പരാജയം. ഇഹലോകത്ത് നിങ്ങൾ കണക്കാക്കുന്ന ആയിരം വർഷങ്ങൾ പോലെയാണ് പരലോകത്തുള്ള ശിക്ഷയുടെ ഒരു ദിവസം; ശിക്ഷയുടെ കാഠിന്യം കാരണത്താലാണത്. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• استدراج الظالم حتى يتمادى في ظلمه سُنَّة إلهية.
• അതിക്രമികളെ അവരുടെ അതിക്രമത്തിൽ മുഴുകുന്നതിനായി അഴിച്ചു വിടുക എന്നത് അല്ലാഹുവിൻ്റെ നടപടിക്രമത്തിൽ പെട്ടതാണ്. info

• حفظ الله لكتابه من التبديل والتحريف وصرف مكايد أعوان الشيطان عنه.
• അല്ലാഹു അവൻ്റെ ഗ്രന്ഥത്തെ മാറ്റംവരുത്തപ്പെടുന്നതിൽ നിന്നും, തിരുത്തലുകളിൽ നിന്നും സംരക്ഷിച്ചിരിക്കുന്നു. പിശാചിൻ്റെ കൂട്ടാളികൾ മെനയുന്ന കുതന്ത്രങ്ങളെ അവൻ അതിൽ നിന്ന് തിരിച്ചു വിടുകയും ചെയ്തിരിക്കുന്നു. info

• النفاق وقسوة القلوب مرضان قاتلان.
• കപടവിശ്വാസവും ഹൃദയകാഠിന്യവും മനുഷ്യനെ നശിപ്പിക്കുന്ന രണ്ട് രോഗങ്ങളാണ്. info

• الإيمان ثمرة للعلم، والخشوع والخضوع لأوامر الله ثمرة للإيمان.
• (അല്ലാഹുവിലുള്ള) വിശ്വാസം വിജ്ഞാനത്തിൻ്റെ ഫലങ്ങളിൽ പെട്ടതാണ്. ഭയഭക്തിയും അല്ലാഹുവിനോട് കീഴൊതുങ്ങലും ഈമാനിൻ്റെ ഫലങ്ങളിൽ പെട്ടതുമാണ്. info