വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
40 : 22

١لَّذِیْنَ اُخْرِجُوْا مِنْ دِیَارِهِمْ بِغَیْرِ حَقٍّ اِلَّاۤ اَنْ یَّقُوْلُوْا رَبُّنَا اللّٰهُ ؕ— وَلَوْلَا دَفْعُ اللّٰهِ النَّاسَ بَعْضَهُمْ بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِیَعٌ وَّصَلَوٰتٌ وَّمَسٰجِدُ یُذْكَرُ فِیْهَا اسْمُ اللّٰهِ كَثِیْرًا ؕ— وَلَیَنْصُرَنَّ اللّٰهُ مَنْ یَّنْصُرُهٗ ؕ— اِنَّ اللّٰهَ لَقَوِیٌّ عَزِیْزٌ ۟

(അല്ലാഹുവിനെ) നിഷേധിച്ചവർ തങ്ങളുടെ വീടുകളിൽ നിന്ന് അന്യായമായി പുറത്താക്കിയവർ. 'ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ്; അവനല്ലാതെ മറ്റൊരു രക്ഷിതാവ് ഞങ്ങൾക്കില്ല' എന്നു പറഞ്ഞതല്ലാതെ ഒരു ആക്ഷേപവും അവർക്ക് മേലില്ല. അല്ലാഹു അവൻ്റെ നബിമാർക്കും അവനിൽ വിശ്വസിച്ചവർക്കും അവരുടെ ശത്രുക്കൾക്കെതിരെ യുദ്ധം നിയമമാക്കിയില്ലായിരുന്നെങ്കിൽ ആരാധനാകേന്ദ്രങ്ങൾക്ക് മേൽ അവർ അതിക്രമം നടത്തുമായിരുന്നു. അങ്ങനെ സന്യാസിമാരുടെ മഠങ്ങളും, നസ്വാറാക്കളുടെ പള്ളികളും, യഹൂദരുടെ ആരാധനാകേന്ദ്രങ്ങളും, നിസ്കാരത്തിനായി നിശ്ചയിക്കപ്പെട്ട, മുസ്ലിംകൾ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുന്ന അവരുടെ മസ്ജിദുകളും ഇവർ തകർത്തെറിയുമായിരുന്നു. അല്ലാഹു അവൻ്റെ മതത്തെയും അവൻ്റെ നബിയെയും സഹായിക്കുന്നവരെ സഹായിക്കുക തന്നെ ചെയ്യും. തീർച്ചയായും അല്ലാഹു അവൻ്റെ മതത്തെ സഹായിക്കുന്നവരെ സഹായിക്കാൻ അതീവശക്തിയുള്ളവനും (ഖവിയ്യ്), ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപവാനും (അസീസ്) ആകുന്നു. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• إثبات صفتي القوة والعزة لله.
• ശക്തി, പ്രതാപം എന്നീ രണ്ട് വിശേഷണങ്ങൾ അല്ലാഹുവിന് ഉള്ളതായി സ്ഥിരപ്പെട്ടിരിക്കുന്നു. info

• إثبات مشروعية الجهاد؛ للحفاظ على مواطن العبادة.
• ആരാധനാകേന്ദ്രങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുക എന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു. info

• إقامة الدين سبب لنصر الله لعبيده المؤمنين.
• ദീൻ ജീവിതത്തിൽ പാലിക്കുക എന്നത് അല്ലാഹു അവൻ്റെ മുഅ്മിനുകളായ അടിമകളെ സഹായിക്കാനുള്ള കാരണമാണ്. info

• عمى القلوب مانع من الاعتبار بآيات الله.
• ഹൃദയങ്ങൾക്കുണ്ടാകുന്ന അന്ധത അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാൻ തടസ്സമുണ്ടാക്കുന്നു. info