വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
78 : 21

وَدَاوٗدَ وَسُلَیْمٰنَ اِذْ یَحْكُمٰنِ فِی الْحَرْثِ اِذْ نَفَشَتْ فِیْهِ غَنَمُ الْقَوْمِ ۚ— وَكُنَّا لِحُكْمِهِمْ شٰهِدِیْنَ ۟ۙ

അല്ലാഹുവിൻ്റെ റസൂലേ! ദാവൂദിൻ്റെയും അദ്ദേഹത്തിൻ്റെ മകൻ സുലൈമാനിൻ്റെയും ചരിത്രം സ്മരിക്കുക. വിധി കൽപ്പിക്കുന്നതിനായി അവരിലേക്ക് ഉയർത്തപ്പെട്ട ഒരു വിഷയത്തിൽ അവർ വിധിപറഞ്ഞ സന്ദർഭം. അവരിൽ ഒരാളുടെ ആട്ടിൻപറ്റം രാത്രിയിൽ മറ്റൊരാളുടെ കൃഷിയിടത്തിൽ പരക്കുകയും, അവിടം നശിപ്പിക്കുകയും ചെയ്തു. ദാവൂദിൻ്റെയും സുലൈമാനിൻ്റെയും വിധിപ്രഖ്യാപനത്തിന് നാം സാക്ഷിയായിരുന്നു. അവരുടെ വിധിപ്രഖ്യാപനത്തിൽ ഒരു കാര്യവും നമുക്ക് മറഞ്ഞു പോയിട്ടില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• فعل الخير والصلاة والزكاة، مما اتفقت عليه الشرائع السماوية.
• നന്മ പ്രവർത്തിക്കലും നിസ്കാരവും സകാത്തും അല്ലാഹുവിൽ നിന്ന് അവതരിച്ച എല്ലാ മതനിയമങ്ങളിലും ഒരുപോലെ ഉണ്ടായിരുന്ന കാര്യങ്ങളാണ്. info

• ارتكاب الفواحش سبب في وقوع العذاب المُسْتَأْصِل.
• മ്ലേഛതകൾ പ്രവർത്തിക്കുക എന്നത് അടിവേരറുത്തു കളയുന്ന തരത്തിലുള്ള ശിക്ഷ ഇറങ്ങാനുള്ള കാരണമാണ്. info

• الصلاح سبب في الدخول في رحمة الله.
• അല്ലാഹുവിൻ്റെ കാരുണ്യത്തിൽ അകപ്പെടാനുള്ള കാരണമാണ് സൽകർമ്മിയാവുക എന്നത്. info

• الدعاء سبب في النجاة من الكروب.
• വിപത്തുകളിൽ നിന്ന് രക്ഷപ്പെടാനുള്ള കാരണങ്ങളിൽ ഒന്നാണ് പ്രാർത്ഥന. info