വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
91 : 21

وَالَّتِیْۤ اَحْصَنَتْ فَرْجَهَا فَنَفَخْنَا فِیْهَا مِنْ رُّوْحِنَا وَجَعَلْنٰهَا وَابْنَهَاۤ اٰیَةً لِّلْعٰلَمِیْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ ചാരിത്യം സംരക്ഷിക്കുകയും, വ്യഭിചാരത്തിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്ത മർയമിൻ്റെ ചരിത്രവും ഓർക്കുക. അല്ലാഹു അവരുടെ അടുക്കലേക്ക് ജിബ്രീൽ -عَلَيْهِ السَّلَامُ- നെ അയക്കുകയും, അദ്ദേഹം അവരിൽ (ആത്മാവ്) ഊതുകയും, അവർ ഈസാ -عَلَيْهِ السَّلَامُ- യെ പ്രസവിക്കുകയും ചെയ്തു. അവരും അവരുടെ മകൻ ഈസായും ജനങ്ങൾക്ക് അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന ഒരു ദൃഷ്ടാന്തമായിരുന്നു. ഒരു പിതാവില്ലാതെ ഈസായെ സൃഷ്ടിച്ച അല്ലാഹുവിന് എല്ലാം സാധ്യമാണെന്നതിനുള്ള തെളിവുമായിരുന്നു അത്. info
التفاسير:

external-link copy
92 : 21

اِنَّ هٰذِهٖۤ اُمَّتُكُمْ اُمَّةً وَّاحِدَةً ۖؗ— وَّاَنَا رَبُّكُمْ فَاعْبُدُوْنِ ۟

തീർച്ചയായും -ജനങ്ങളേ!- ഇതാകുന്നു നിങ്ങളുടെ മതം; ഏകമതം. അല്ലാഹുവിനെ ഏകനാക്കുന്ന തൗഹീദ് ഉൾക്കൊള്ളുന്ന ഇസ്ലാമാകുന്നു അത്. ഞാൻ നിങ്ങളുടെ രക്ഷിതാവുമാകുന്നു. അതിനാൽ നിങ്ങൾ സർവ്വ ആരാധനകളും എനിക്ക് മാത്രം നിഷ്കളങ്കമാക്കുക. info
التفاسير:

external-link copy
93 : 21

وَتَقَطَّعُوْۤا اَمْرَهُمْ بَیْنَهُمْ ؕ— كُلٌّ اِلَیْنَا رٰجِعُوْنَ ۟۠

എന്നാൽ ജനങ്ങൾ ഭിന്നിക്കുകയും, അവരിൽ (അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന) മുവഹ്ഹിദും (അല്ലാഹുവിൽ പങ്കുചേർക്കുന്ന) മുശ്'രിക്കും, (അല്ലാഹുവിനെ നിഷേധിക്കുന്ന) കാഫിറും, (അല്ലാഹുവിൽ വിശ്വസിക്കുന്ന) മുഅ്മിനുമുണ്ടായി. ഈ ഭിന്നിച്ചു നിൽക്കുന്നവരെല്ലാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നമ്മുടെ അടുക്കലേക്ക് മാത്രമാണ് മടങ്ങിവരുന്നത്. അപ്പോൾ അവരുടെ പ്രവർത്തനങ്ങൾക്ക് നാം പ്രതിഫലം നൽകുന്നതാണ്. info
التفاسير:

external-link copy
94 : 21

فَمَنْ یَّعْمَلْ مِنَ الصّٰلِحٰتِ وَهُوَ مُؤْمِنٌ فَلَا كُفْرَانَ لِسَعْیِهٖ ۚ— وَاِنَّا لَهٗ كٰتِبُوْنَ ۟

അവരിൽ ആരെങ്കിലും അല്ലാഹുവിലും അവൻ്റെ ദൂതരിലും അന്ത്യനാളിലും വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചാൽ അവൻ്റെ നന്മയെ നിഷേധിക്കുന്നതല്ല. മറിച്ച്, അല്ലാഹു അവൻ്റെ പ്രവർത്തനത്തിന് നന്ദിയായി അവൻ്റെ പ്രതിഫലം ഇരട്ടിയായി നൽകുന്നതാണ്. അങ്ങനെ (ഇരട്ടിയിരട്ടിയാക്കപ്പെട്ട ആ പ്രതിഫലം) അവൻ തൻ്റെ ഗ്രന്ഥത്തിൽ കാണുകയും, അവൻ സന്തോഷിക്കുകയും ചെയ്യുന്നതാണ്. info
التفاسير:

external-link copy
95 : 21

وَحَرٰمٌ عَلٰی قَرْیَةٍ اَهْلَكْنٰهَاۤ اَنَّهُمْ لَا یَرْجِعُوْنَ ۟

(അല്ലാഹുവിനെ) നിഷേധിച്ചതു കാരണത്താൽ നാം നശിപ്പിച്ച ഏതെങ്കിലുമൊരു നാട്ടുകാർ ഇഹലോകത്തേക്ക് മടങ്ങുകയും, അങ്ങനെ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും, അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുകയും ചെയ്യുക എന്നത് അസാധ്യമാണ്. info
التفاسير:

external-link copy
96 : 21

حَتّٰۤی اِذَا فُتِحَتْ یَاْجُوْجُ وَمَاْجُوْجُ وَهُمْ مِّنْ كُلِّ حَدَبٍ یَّنْسِلُوْنَ ۟

അവർ ഇഹലോകത്തേക്ക് ഒരിക്കലും മടങ്ങിവരികയില്ല. യഅ്ജൂജിൻ്റെയും മഅ്ജൂജിൻ്റെയും തടസ്സം തുറക്കപ്പെടുകയും, ഭൂമിയിലെ എല്ലാ ഉയരമുള്ള പ്രദേശങ്ങളിൽ നിന്നും വേഗതയോടെ അവർ പുറപ്പെടുകയും ചെയ്യുന്നത് വരെ. info
التفاسير:

external-link copy
97 : 21

وَاقْتَرَبَ الْوَعْدُ الْحَقُّ فَاِذَا هِیَ شَاخِصَةٌ اَبْصَارُ الَّذِیْنَ كَفَرُوْا ؕ— یٰوَیْلَنَا قَدْ كُنَّا فِیْ غَفْلَةٍ مِّنْ هٰذَا بَلْ كُنَّا ظٰلِمِیْنَ ۟

അവരുടെ പുറപ്പാടോടെ അന്ത്യനാൾ വളരെ സമീപസ്ഥമാവുകയും ചെയ്യും. അതിൻ്റെ ഭയാനകതയും കാഠിന്യവും പ്രകടമാവുകയും ചെയ്യും. അപ്പോൾ (അല്ലാഹുവിനെ) നിഷേധിച്ചവരുടെ കണ്ണുകൾ ഇമവെട്ടാതെ മിഴിച്ചു നിൽക്കും. അതിൻ്റെ കടുത്ത ഭയാനകതയാൽ അവർ പറയും: നമ്മുടെ നാശമേ! നാം ഇഹലോകത്ത് വിനോദത്തിലായിരുന്നു. ഈ ഭയാനകമായ ദിവസത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിൽ നിന്ന് അശ്രദ്ധയിലുമായിരുന്നു. അല്ല! നാം (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ടും, തിന്മകൾ ചെയ്തുകൂട്ടിക്കൊണ്ടും അതിക്രമികളായിരുന്നു. info
التفاسير:

external-link copy
98 : 21

اِنَّكُمْ وَمَا تَعْبُدُوْنَ مِنْ دُوْنِ اللّٰهِ حَصَبُ جَهَنَّمَ ؕ— اَنْتُمْ لَهَا وٰرِدُوْنَ ۟

ബഹുദൈവാരാധകരേ! നിങ്ങളും നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിച്ചു കൊണ്ടിരിക്കുന്ന വിഗ്രഹങ്ങളും, നിങ്ങൾ ആരാധിക്കുന്നതിൽ തൃപ്തിയടഞ്ഞ മനുഷ്യരിലും ജിന്നുകളിലും പെട്ടവരും നരകത്തിൻ്റെ വിറകുകളാകുന്നു. നിങ്ങളും നിങ്ങളുടെ ആരാധ്യന്മാരും അതിൽ പ്രവേശിക്കുന്നതാണ്. info
التفاسير:

external-link copy
99 : 21

لَوْ كَانَ هٰۤؤُلَآءِ اٰلِهَةً مَّا وَرَدُوْهَا ؕ— وَكُلٌّ فِیْهَا خٰلِدُوْنَ ۟

ഈ ആരാധ്യന്മാർ ആരാധിക്കപ്പെടാൻ അർഹതയുള്ള സാക്ഷാൽ ആരാധ്യന്മാരായിരുന്നുവെങ്കിൽ അവ ഒരിക്കലും അവരെ ആരാധിച്ചവരോടൊപ്പം നരകത്തിൽ പ്രവേശിക്കുകയില്ലായിരുന്നു. ആരാധിച്ചവരും ആരാധിക്കപ്പെട്ടവരുമെല്ലാം നരകത്തിൽ തന്നെ. ഒരിക്കലും പുറത്തു വരാത്ത നിലയിൽ കാലാകാലം അവരതിൽ വസിക്കുന്നതായിരിക്കും. info
التفاسير:

external-link copy
100 : 21

لَهُمْ فِیْهَا زَفِیْرٌ وَّهُمْ فِیْهَا لَا یَسْمَعُوْنَ ۟

അവിടെ അനുഭവിക്കുന്ന കടുത്ത വേദനകൾ കാരണത്താൽ കഠിനമായി തേങ്ങിക്കൊണ്ടിരിക്കും അവർ. അവരെ ബാധിച്ച ഭയാനകമായ ആപത്ത് കാരണത്താൽ യാതൊരു ശബ്ദങ്ങളും അവരവിടെ കേൾക്കുന്നതല്ല. info
التفاسير:

external-link copy
101 : 21

اِنَّ الَّذِیْنَ سَبَقَتْ لَهُمْ مِّنَّا الْحُسْنٰۤی ۙ— اُولٰٓىِٕكَ عَنْهَا مُبْعَدُوْنَ ۟ۙ

(തൊട്ടുമുൻപുള്ള ആയത്തുകളെ പരിഹസിക്കുന്നതിനായി) ബഹുദൈവാരാധകർ പറഞ്ഞു: (പലരാലും) ആരാധിക്കപ്പെട്ട ഈസായും മലക്കുകളും നരകത്തിൽ പ്രവേശിക്കുന്നതാണ്; തീർച്ച. അല്ലാഹു പറയുന്നു: അല്ലാഹുവിൻ്റെ അറിവിൽ മുൻപേ തന്നെ സൗഭാഗ്യവാന്മാരിൽ പെട്ടവരാണ് എന്ന് നിശ്ചയിക്കപെട്ടവർ -ഉദാഹരണത്തിന് ഈസാ -عَلَيْهِ السَّلَامُ- തന്നെ-; അവർ നരകത്തിൽ നിന്ന് അകറ്റപ്പെടുന്നതായിരിക്കും. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• التنويه بالعفاف وبيان فضله.
• ചാരിത്ര്യം സംരക്ഷിക്കുന്നതിൻ്റെ പ്രാധാന്യവും, അതിനുള്ള ശ്രേഷ്ഠതയും. info

• اتفاق الرسالات السماوية في التوحيد وأسس العبادات.
• ആകാശലോകത്ത് നിന്ന് അവതരിക്കപ്പെട്ട എല്ലാ സന്ദേശങ്ങളും (ആരാധനയിൽ അല്ലാഹുവിനെ ഏകനാക്കണമെന്ന) തൗഹീദിലും, അടിസ്ഥാനപരമായ ആരാധനകളിലും ഏകോപിച്ചിരിക്കുന്നു. info

• فَتْح سد يأجوج ومأجوج من علامات الساعة الكبرى.
• യഅ്ജൂജിൻ്റെയും മഅ്ജൂജിൻ്റെയും തടസ്സം തുറക്കപ്പെടുക എന്നത് അന്ത്യനാളിൻ്റെ വലിയ അടയാളങ്ങളിൽ പെട്ടതാണ്. info

• الغفلة عن الاستعداد ليوم القيامة سبب لمعاناة أهوالها.
• ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിന് വേണ്ടി ഒരുങ്ങുന്നതിൽ അശ്രദ്ധ പുലർത്തുന്നത് അതിൻ്റെ ഭയാനകത അനുഭവിക്കാനുള്ള കാരണമായിത്തീരും. info