വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
114 : 20

فَتَعٰلَی اللّٰهُ الْمَلِكُ الْحَقُّ ۚ— وَلَا تَعْجَلْ بِالْقُرْاٰنِ مِنْ قَبْلِ اَنْ یُّقْضٰۤی اِلَیْكَ وَحْیُهٗ ؗ— وَقُلْ رَّبِّ زِدْنِیْ عِلْمًا ۟

അല്ലാഹു അത്യുന്നതനും പരിശുദ്ധനും മഹത്വമുള്ളവനും ആയിരിക്കുന്നു. സർവ്വതിൻ്റെയും അധികാരമുള്ളവനായ രാജാധിരാജൻ (മലിക്). അവനാണ് യാഥാർഥ്യമായുള്ളവൻ; അവൻ്റെ വാക്കുകളാണ് സത്യം. ബഹുദൈവാരാധകർ അവനെ വിശേഷിപ്പിക്കുന്നതിൽ നിന്നെല്ലാം അവൻ ഔന്നത്യമുള്ളവനായിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! ജിബ്രീൽ താങ്കൾക്ക് ഖുർആൻ എത്തിച്ചു തീരുന്നതിന് മുൻപ് അദ്ദേഹത്തോടൊപ്പം ഖുർആൻ പാരായണം ചെയ്യുന്നതിൽ താങ്കൾ ധൃതികൂട്ടേണ്ടതില്ല. താങ്കൾ പറയുകയും ചെയ്യുക: എൻ്റെ രക്ഷിതാവേ! നീ എനിക്ക് പഠിപ്പിച്ചു തന്നതിനോടൊപ്പം ഇനിയും എനിക്ക് അറിവ് വർദ്ധിപ്പിച്ചു തരേണമേ! info
التفاسير:

external-link copy
115 : 20

وَلَقَدْ عَهِدْنَاۤ اِلٰۤی اٰدَمَ مِنْ قَبْلُ فَنَسِیَ وَلَمْ نَجِدْ لَهٗ عَزْمًا ۟۠

ആദമിനോട് നാം മുൻപ് (സ്വർഗത്തിലെ) ഒരു മരത്തിൽ നിന്ന് ഭക്ഷിക്കരുതെന്ന് നിർദേശിക്കുകയും, അതിൽ നിന്ന് അദ്ദേഹത്തെ വിലക്കുകയും, അങ്ങനെ ചെയ്താൽ ഉണ്ടാകാവുന്ന അനന്തരഫലം വിശദീകരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, അദ്ദേഹം ആ നിർദേശം മറക്കുകയും, വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തു. അക്കാര്യത്തിൽ അദ്ദേഹത്തിന് ക്ഷമിച്ചു നിൽക്കാനായില്ല. നാം നിർദേശിച്ച കാര്യം സൂക്ഷിക്കുന്നതിൽ അദ്ദേഹത്തിൻ്റെ അടുക്കൽ ദൃഢനിശ്ചയമുള്ളതായി നാം കണ്ടില്ല. info
التفاسير:

external-link copy
116 : 20

وَاِذْ قُلْنَا لِلْمَلٰٓىِٕكَةِ اسْجُدُوْا لِاٰدَمَ فَسَجَدُوْۤا اِلَّاۤ اِبْلِیْسَ ؕ— اَبٰی ۟

അല്ലാഹുവിൻ്റെ റസൂലേ! നാം മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർക്കുക: നിങ്ങൾ ആദമിന് അഭിവാദ്യമായി കൊണ്ട് സാഷ്ടാംഗം ചെയ്യുക. അപ്പോൾ അവരെല്ലാം ആദമിന് സാഷ്ടാംഗം ചെയ്തു; മലക്കുകളിൽ പെട്ടവനായിരുന്നില്ലെങ്കിലും അവരോടൊപ്പമായിരുന്ന ഇബ്'ലീസ് ഒഴികെ. അവൻ അഹങ്കാരത്തോടെ അതിൽ നിന്ന് വിസമ്മതിച്ചു നിന്നു. info
التفاسير:

external-link copy
117 : 20

فَقُلْنَا یٰۤاٰدَمُ اِنَّ هٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا یُخْرِجَنَّكُمَا مِنَ الْجَنَّةِ فَتَشْقٰی ۟

അപ്പോൾ നാം പറഞ്ഞു: ആദമേ! തീർച്ചയായും, ഇബ്'ലീസ് നിൻ്റെയും നിൻ്റെ ഇണയുടെയും ശത്രുവാകുന്നു. അവൻ നിന്നെയും നിൻ്റെ ഭാര്യയെയും ദുർബോധനത്തിലൂടെ അവനെ അനുസരിപ്പിച്ചു കൊണ്ട് സ്വർഗത്തിൽ നിന്ന് പുറത്താക്കാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാൽ നീ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരും. info
التفاسير:

external-link copy
118 : 20

اِنَّ لَكَ اَلَّا تَجُوْعَ فِیْهَا وَلَا تَعْرٰی ۟ۙ

സ്വർഗത്തിൽ അല്ലാഹു നിനക്ക് ഭക്ഷണം നൽകുകയും വസ്ത്രം നൽകുകയും ചെയ്യുക അല്ലാഹു ഏറ്റിരിക്കുന്നു. ഇവിടെ നിനക്ക് വിശക്കുകയോ നീ നഗ്നനാവുകയോ ഇല്ല. info
التفاسير:

external-link copy
119 : 20

وَاَنَّكَ لَا تَظْمَؤُا فِیْهَا وَلَا تَضْحٰی ۟

അവൻ നിന്നെ കുടിപ്പിക്കുകയും, നിനക്ക് തണൽ നൽകുകയും ചെയ്യും. അതിനാൽ നിനക്ക് ദാഹിക്കുകയില്ല. സൂര്യൻ്റെ ചൂട് നിന്നെ ബാധിക്കുകയുമില്ല. info
التفاسير:

external-link copy
120 : 20

فَوَسْوَسَ اِلَیْهِ الشَّیْطٰنُ قَالَ یٰۤاٰدَمُ هَلْ اَدُلُّكَ عَلٰی شَجَرَةِ الْخُلْدِ وَمُلْكٍ لَّا یَبْلٰی ۟

അപ്പോൾ പിശാച് ആദമിന് ദുർബോധനം നൽകി. അവൻ പറഞ്ഞു: നിനക്ക് ഞാൻ ഒരു മരത്തെ കുറിച്ച് അറിയിച്ചു നൽകട്ടെയോ? അതിൽ നിന്ന് ആരെങ്കിലും ഭക്ഷിച്ചാൽ അവൻ പിന്നീടൊരിക്കലും മരിക്കുകയില്ല. മറിച്ച്, അവൻ ശാശ്വതനായി എന്നെന്നും ജീവനോടെ കഴിയുകയും, ഒരിക്കലും മുറിഞ്ഞു പോവുകയോ അവസാനിക്കുകയോ ചെയ്യാത്ത അധികാരം ഉടമപ്പെടുത്തുകയും ചെയ്യും. info
التفاسير:

external-link copy
121 : 20

فَاَكَلَا مِنْهَا فَبَدَتْ لَهُمَا سَوْاٰتُهُمَا وَطَفِقَا یَخْصِفٰنِ عَلَیْهِمَا مِنْ وَّرَقِ الْجَنَّةِ ؗ— وَعَصٰۤی اٰدَمُ رَبَّهٗ فَغَوٰی ۪۟ۖ

അങ്ങനെ ആദമും ഹവ്വാഉം അവരോട് ഭക്ഷിക്കരുതെന്ന് വിലക്കപ്പെട്ട ആ മരത്തിൽ നിന്ന് ഭക്ഷിച്ചു. അതോടെ മുൻപ് മറക്കപ്പെട്ടിരുന്ന അവരുടെ ഗുഹ്യസ്ഥാനങ്ങൾ അവർക്ക് വെളിപ്പെട്ടു. സ്വർഗത്തിലെ മരങ്ങളിൽ നിന്ന് ഇലകൾ പറിച്ചു കൊണ്ട് അവർ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങൾ മറയ്ക്കാനാരംഭിച്ചു. (സ്വർഗത്തിലെ) മരത്തിൽ നിന്ന് ഭക്ഷിക്കരുത് എന്ന കൽപ്പന പ്രാവർത്തികമാക്കാതെ ആദം അദ്ദേഹത്തിൻ്റെ രക്ഷിതാവിൻ്റെ കൽപ്പനക്ക് എതിരു പ്രവർത്തിച്ചു. അങ്ങനെ അദ്ദേഹത്തിന് അനുവാദമില്ലാത്ത കാര്യം അദ്ദേഹം അതിരുവിട്ട് പ്രവർത്തിച്ചു. info
التفاسير:

external-link copy
122 : 20

ثُمَّ اجْتَبٰهُ رَبُّهٗ فَتَابَ عَلَیْهِ وَهَدٰی ۟

ശേഷം അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും, അദ്ദേഹത്തിൻ്റെ പശ്ചാത്താപം സ്വീകരിക്കുകയും, അദ്ദേഹത്തെ സന്മാർഗത്തിലേക്ക് നയിക്കുകയും ചെയ്തു. info
التفاسير:

external-link copy
123 : 20

قَالَ اهْبِطَا مِنْهَا جَمِیْعًا بَعْضُكُمْ لِبَعْضٍ عَدُوٌّ ۚ— فَاِمَّا یَاْتِیَنَّكُمْ مِّنِّیْ هُدًی ۙ۬— فَمَنِ اتَّبَعَ هُدَایَ فَلَا یَضِلُّ وَلَا یَشْقٰی ۟

അല്ലാഹു ആദമിനോടും ഹവ്വായോടും പറഞ്ഞു: നിങ്ങൾ രണ്ടു പേരും ഇബ്'ലീസും സ്വർഗത്തിൽ നിന്ന് ഇറങ്ങുക. അവൻ നിങ്ങളുടെ രണ്ടു പേരുടെയും ശത്രുക്കളും, നിങ്ങൾ രണ്ടു പേരും അവൻ്റെ ശത്രുക്കളുമാണ്. ഇനി നിങ്ങൾക്ക് എൻ്റെ അടുക്കൽ നിന്ന് എൻ്റെ വഴി വിശദീകരിക്കുന്ന (സന്ദേശം) വന്നുകിട്ടിയാൽ, നിങ്ങളിൽ നിന്ന് ആര് അത് പിൻപറ്റുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും, അതിൽ നിന്ന് തെറ്റിപ്പോകാതിരിക്കുകയും ചെയ്തുവോ; അവർ സത്യത്തിൽ നിന്ന് വഴിപിഴക്കുന്നതല്ല. പരലോകത്ത് ശിക്ഷ മൂലം അവൻദൗർഭാഗ്യവാനാവുകയില്ല. മറിച്ച്, അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്. info
التفاسير:

external-link copy
124 : 20

وَمَنْ اَعْرَضَ عَنْ ذِكْرِیْ فَاِنَّ لَهٗ مَعِیْشَةً ضَنْكًا وَّنَحْشُرُهٗ یَوْمَ الْقِیٰمَةِ اَعْمٰی ۟

ആര് എൻ്റെ ഉൽബോധനത്തിൽ നിന്ന് തിരിഞ്ഞു കളയുകയും, അത് സ്വീകരിക്കാതിരിക്കുകയും, അതിന് ഉത്തരം നൽകാതിരിക്കുകയും ചെയ്തുവോ; തീർച്ചയായും അവന് ഇഹലോകത്തും ഖബർ ജീവിതത്തിലും ഇടുങ്ങിയ ഒരു ജീവിതമാണ് ഉണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിചാരണയുടെ വേദിയിലേക്ക് കാഴ്ചയും തെളിവുകളും നഷ്ടപ്പെട്ടവനായി നാം അവനെ നയിക്കുന്നതാണ്. info
التفاسير:

external-link copy
125 : 20

قَالَ رَبِّ لِمَ حَشَرْتَنِیْۤ اَعْمٰی وَقَدْ كُنْتُ بَصِیْرًا ۟

അല്ലാഹുവിൻ്റെ ഉൽബോധനത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞ ഈ മനുഷ്യൻ പറയും: എൻ്റെ രക്ഷിതാവേ! നീ എന്തിനാണെന്നെ ഇന്ന് അന്ധനായി എഴുന്നേൽപ്പിച്ചു കൊണ്ടുവന്നത്?! ഇഹലോകത്തായിരിക്കെ ഞാൻ കാഴ്ചയുള്ളവനായിരുന്നല്ലോ?! info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الأدب في تلقي العلم، وأن المستمع للعلم ينبغي له أن يتأنى ويصبر حتى يفرغ المُمْلِي والمعلم من كلامه المتصل بعضه ببعض.
• വിജ്ഞാനം നേടുന്നതിൽ പാലിക്കേണ്ട മര്യാദ. അധ്യാപകൻ തൻ്റെ വാചകം പൂർത്തീകരിച്ച് അവസാനിപ്പിക്കുന്നത് വരെ, വിജ്ഞാനം കേട്ടുപഠിക്കുന്നവർ അവധാനതയും ക്ഷമയും പാലിക്കണം. info

• نسي آدم فنسيت ذريته، ولم يثبت على العزم المؤكد، وهم كذلك، وبادر بالتوبة فغفر الله له، ومن يشابه أباه فما ظلم.
• ആദം വിസ്മരിച്ചു; (അതേ പോലെ) അദ്ദേഹത്തിൻ്റെ സന്താനങ്ങളും വിസ്മരിച്ചു. അദ്ദേഹം ഉറച്ച ദൃഢനിശ്ചയം പുലർത്തിയില്ല; അതു പോലെ തന്നെയാണ് അവരും. അദ്ദേഹം (തെറ്റു പറ്റിയപ്പോൾ) ഉടൻ തന്നെ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങി; ആരെങ്കിലും തൻ്റെ പിതാവിനോട് സാദൃശ്യം പുലർത്തിയാൽ അവൻ അതിക്രമം പ്രവർത്തിച്ചവനാവുകയില്ല. info

• فضيلة التوبة؛ لأن آدم عليه السلام كان بعد التوبة أحسن منه قبلها.
• അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നതിൻ്റെ ശ്രേഷ്ഠത. കാരണം തൗബക്ക് മുൻപുള്ളതിനെക്കാൾ നല്ല അവസ്ഥയിലാണ് ആദം -عَلَيْهِ السَّلَامُ- അതിന് ശേഷമുണ്ടായത്. info

• المعيشة الضنك في دار الدنيا، وفي دار البَرْزَخ، وفي الدار الآخرة لأهل الكفر والضلال.
• അല്ലാഹുവിനെ നിഷേധിക്കുകയും വഴികേടിൽ ആവുകയും ചെയ്തവർക്ക് ഇഹലോകത്തും, ഖബർ ജീവിതത്തിലും, പരലോകത്തും ഇടുങ്ങിയ ജീവിതമാണുണ്ടായിരിക്കുക. info