വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
170 : 2

وَاِذَا قِیْلَ لَهُمُ اتَّبِعُوْا مَاۤ اَنْزَلَ اللّٰهُ قَالُوْا بَلْ نَتَّبِعُ مَاۤ اَلْفَیْنَا عَلَیْهِ اٰبَآءَنَا ؕ— اَوَلَوْ كَانَ اٰبَآؤُهُمْ لَا یَعْقِلُوْنَ شَیْـًٔا وَّلَا یَهْتَدُوْنَ ۟

അല്ലാഹു അവതരിപ്പിച്ച സന്മാർഗ്ഗവും പ്രകാശവും നിങ്ങൾ പിൻപറ്റി ജീവിക്കുക എന്ന് ഈ കാഫിറുകളോട് ആരെങ്കിലും പറഞ്ഞാൽ, അല്ല, ഞങ്ങളുടെ പിതാക്കൾ സ്വീകരിച്ചതായി കണ്ട വിശ്വാസങ്ങളും പാരമ്പര്യങ്ങളും മാത്രമേ ഞങ്ങൾ പിൻപറ്റുകയുള്ളൂ എന്നായിരിക്കും ധിക്കാരത്തോടെ അവർ പറയുന്നത്. അവരുടെ പിതാക്കൾ യാതൊരു വെളിച്ചമോ സന്മാർഗമോ ചിന്തിച്ച് മനസ്സിലാക്കാത്തവരും നേർവഴി കണ്ടെത്താത്തവരും അല്ലാഹു തൃപ്തിപ്പെടുന്ന സത്യത്തിലേക്ക് നയിക്കുന്നവരല്ലെങ്കിൽ പോലും അവരെ പിൻപറ്റുകയാണോ? info
التفاسير:

external-link copy
171 : 2

وَمَثَلُ الَّذِیْنَ كَفَرُوْا كَمَثَلِ الَّذِیْ یَنْعِقُ بِمَا لَا یَسْمَعُ اِلَّا دُعَآءً وَّنِدَآءً ؕ— صُمٌّۢ بُكْمٌ عُمْیٌ فَهُمْ لَا یَعْقِلُوْنَ ۟

പിതാക്കളെ പിൻപറ്റുന്നതിൽ കാഫിറുകളെ ഉപമിക്കാവുന്നത് തൻറെ മൃഗങ്ങളോട് ഒച്ചയിടുന്ന ഇടയനെ പോലെയാകുന്നു. അവ ശബ്ദം കേൾക്കുന്നുണ്ട് എന്നാൽ പറയുന്നത് അവക്ക് മനസ്സിലാകുന്നില്ല. ഉപകാരപ്പെടുന്ന രൂപത്തിൽ സത്യം കേൾക്കാൻ കഴിയാത്ത ബധിരരും സത്യം സംസാരിക്കാൻ കഴിയാത്ത ഊമകളും അത് കാണാൻ കഴിയാത്ത അന്ധരുമാകുന്നു അവർ. അതിനാൽ നീ ക്ഷണിക്കുന്ന സന്മാർഗം അവർ ചിന്തിച്ചു ഗ്രഹിക്കുകയില്ല info
التفاسير:

external-link copy
172 : 2

یٰۤاَیُّهَا الَّذِیْنَ اٰمَنُوْا كُلُوْا مِنْ طَیِّبٰتِ مَا رَزَقْنٰكُمْ وَاشْكُرُوْا لِلّٰهِ اِنْ كُنْتُمْ اِیَّاهُ تَعْبُدُوْنَ ۟

അല്ലാഹുവിൽ വിശ്വസിക്കുകയും പ്രവാചകനെ പിൻപറ്റുകയും ചെയ്ത സത്യവിശ്വാസികളേ, അല്ലാഹു നിങ്ങൾക്ക് നൽകിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായതും അനുവദനീയമായതും ഭക്ഷിച്ചു കൊള്ളുക. അനുഗ്രഹങ്ങൾ നൽകിയതിന് അല്ലാഹുവോട് നിങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും നന്ദികാണിക്കുകയും ചെയ്യുക ; അവനെ അനുസരിച്ച് പ്രവർത്തിക്കലും അവനെ ധിക്കരിക്കുന്ന പാപങ്ങൾ വെടിയലും അവനുള്ള നന്ദിയിൽ പെട്ടതാണ്. നിങ്ങൾ യഥാർത്ഥത്തിൽ അവനെ മാത്രം ആരാധിക്കുകയും അവനിൽ മറ്റാരെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുന്നവരാണെങ്കിൽ. info
التفاسير:

external-link copy
173 : 2

اِنَّمَا حَرَّمَ عَلَیْكُمُ الْمَیْتَةَ وَالدَّمَ وَلَحْمَ الْخِنْزِیْرِ وَمَاۤ اُهِلَّ بِهٖ لِغَیْرِ اللّٰهِ ۚ— فَمَنِ اضْطُرَّ غَیْرَ بَاغٍ وَّلَا عَادٍ فَلَاۤ اِثْمَ عَلَیْهِ ؕ— اِنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟

മതത്തിൽ അംഗീകരിക്കപ്പെട്ട അറവ് കൊണ്ടല്ലാതെ ചത്തുപോയ ശവം, ഒഴുക്കപ്പെട്ട രക്തം, പന്നിമാംസം, അറുക്കുമ്പോൾ അല്ലാഹുവിൻറെതല്ലാത്ത നാമം സ്മരിക്കപ്പെട്ടത് എന്നിവ മാത്രമേ ഭക്ഷണത്തിൽ നിന്നും അവൻ നിങ്ങൾക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും അത് കഴിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന രൂപത്തിൽ നിർബന്ധിതനായാൽ അവനു കുറ്റമോ ശിക്ഷയോ ഇല്ല. എന്നാൽ ആവശ്യമില്ലാതെ കഴിക്കുകയെന്ന അക്രമം ചെയ്യാതെയും അനിവാര്യതയുടെ പരിധി കവിയാതെയും ആയിരിക്കുകയും അത്. തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്ന തൻറെ അടിമകൾക്ക് ഏറെ പൊറുക്കുന്നവനും അവർക്ക് ഏറെ കാരുണ്യം ചൊരിയുന്നവനുമാകുന്നു. നിർബന്ധിത സമയത്ത് നിഷിദ്ധമാക്കപ്പെട്ടവ ഭക്ഷിക്കുന്നത് അനുവദിച്ചു എന്നത് അവൻറെ കാരുണ്യമത്രെ. info
التفاسير:

external-link copy
174 : 2

اِنَّ الَّذِیْنَ یَكْتُمُوْنَ مَاۤ اَنْزَلَ اللّٰهُ مِنَ الْكِتٰبِ وَیَشْتَرُوْنَ بِهٖ ثَمَنًا قَلِیْلًا ۙ— اُولٰٓىِٕكَ مَا یَاْكُلُوْنَ فِیْ بُطُوْنِهِمْ اِلَّا النَّارَ وَلَا یُكَلِّمُهُمُ اللّٰهُ یَوْمَ الْقِیٰمَةِ وَلَا یُزَكِّیْهِمْ ۖۚ— وَلَهُمْ عَذَابٌ اَلِیْمٌ ۟

ജൂത ക്രൈസ്തവർ ചെയ്തത് പോലെ, അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥവും അതിലുള്ള സത്യവും മുഹമ്മദ് നബി (ﷺ) യുടെ പ്രവാചകത്വത്തെക്കുറിച്ച് അതിലുള്ള തെളിവുകളും മറച്ചുവെക്കുകയും, അതിന്നു വിലയായി നേതൃത്വം, സമ്പത്ത്, സ്ഥാനമാനങ്ങൾ തുടങ്ങിയ തുച്ഛമായ നേട്ടങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവർ തങ്ങളുടെ വയറുകളിൽ തിന്നു നിറക്കുന്നത് നരകാഗ്നിക്ക് കാരണമാവുന്നതല്ലാതെ മറ്റൊന്നുമല്ല. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവരിഷ്ടപ്പെടുന്ന തരത്തിൽ അല്ലാഹു അവരോട് സംസാരിക്കുകയില്ല; മറിച്ച്, അവർ ഇഷ്ടപ്പെടാത്തതായിരിക്കും അവൻ അവരോട് സംസാരിക്കുക. അവൻ അവരെ ശുദ്ധീകരിക്കുകയോ അവരെക്കുറിച്ച് നല്ലതു പറയുകയോ ചെയ്യുകയില്ല. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. info
التفاسير:

external-link copy
175 : 2

اُولٰٓىِٕكَ الَّذِیْنَ اشْتَرَوُا الضَّلٰلَةَ بِالْهُدٰی وَالْعَذَابَ بِالْمَغْفِرَةِ ۚ— فَمَاۤ اَصْبَرَهُمْ عَلَی النَّارِ ۟

ജനങ്ങൾക്കാവശ്യമായ വിജ്ഞാനം മറച്ചുവെക്കുകയെന്ന സ്വഭാവമുള്ളവർ സന്മാർഗത്തിനു പകരം ദുർമാർഗവും, പാപമോചനത്തിനു പകരം ശിക്ഷയും വാങ്ങിയവരാകുന്നു. യഥാർത്ഥ വിജ്ഞാനം മറച്ചുവെച്ചപ്പോൾ അതാണവർക്ക് സംഭവിച്ചത്. നരകത്തിൽ പ്രവേശിക്കാൻ കാരണമാകുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ അവർക്കെന്തൊരു ക്ഷമയാണ്! നരകം സഹിക്കാം എന്നു കരുതി അതിലുള്ള ശിക്ഷയെ അവർ കാര്യമാക്കുന്നേയില്ല എന്നതു പോലെയുണ്ട്. info
التفاسير:

external-link copy
176 : 2

ذٰلِكَ بِاَنَّ اللّٰهَ نَزَّلَ الْكِتٰبَ بِالْحَقِّ ؕ— وَاِنَّ الَّذِیْنَ اخْتَلَفُوْا فِی الْكِتٰبِ لَفِیْ شِقَاقٍ بَعِیْدٍ ۟۠

സത്യം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതിനാലാണ് വിജ്ഞാനവും സന്മാർഗ്ഗവും മറച്ചുവെക്കുന്നതിന് ആ പ്രതിഫലം നൽകുന്നത്. വ്യക്തമാക്കുകയും മറച്ചുവെക്കാതിരിക്കുകയും ചെയ്യണം എന്നതാണ് അത് അവതരിപ്പിച്ചതിന്റെ താൽപര്യം. അല്ലാഹു അവനിൽ നിന്നിറക്കിയ കിതാബുകളുടെ കാര്യത്തിൽ ഭിന്നിക്കുകയും അങ്ങനെ അവയിൽ ചിലതിൽ വിശ്വസിക്കുകയും ചിലത് മറച്ചുവെക്കുകയും ചെയ്യുന്നവർ പരസ്പരം കടുത്ത ഭിന്നിപ്പിലാകുന്നു. സത്യത്തിൽ നിന്നകന്ന കക്ഷിമാത്സര്യത്തിലാകുന്നു. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• أكثر ضلال الخلق بسبب تعطيل العقل، ومتابعة من سبقهم في ضلالهم، وتقليدهم بغير وعي.
• ബുദ്ധി ഉപയോഗിക്കാതിരിക്കുകയും പൂർവികരെ അവരുടെ വഴികേടുകളിൽ പിൻപറ്റുകയും സത്യം ഗ്രഹിക്കാതെ അവരെ അന്ധമായി അനുകരിക്കുകയും ചെയ്തതാണ് അധികമാളുകളും വഴിപിഴവിലാവാൻ കാരണം. info

• عدم انتفاع المرء بما وهبه الله من نعمة العقل والسمع والبصر، يجعله مثل من فقد هذه النعم.
• അല്ലാഹു നൽകിയ അനുഗ്രഹങ്ങളായ ബുദ്ധി, കേൾവി, കാഴ്ച എന്നിവ ഒരാൾ ഉപയോഗപ്പെടുത്താതിരുന്നാൽ അവൻ ഈ അനുഗ്രഹങ്ങളൊന്നും ഇല്ലാത്തവനെപ്പോലെ ആയിത്തീരും. info

• من أشد الناس عقوبة يوم القيامة من يكتم العلم الذي أنزله الله، والهدى الذي جاءت به رسله تعالى.
• അല്ലാഹു അവതരിപ്പിച്ച അറിവും, അല്ലാഹുവിൻറെ റസൂലുകൾ കൊണ്ടുവന്ന സന്മാർഗ്ഗവും മറച്ചുവെക്കുന്നവർ ഖിയാമത്ത് നാളിൽ ജനങ്ങളിൽ വെച്ച് ഏറ്റവും കഠിനമായ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും. info

• من نعمة الله تعالى على عباده المؤمنين أن جعل المحرمات قليلة محدودة، وأما المباحات فكثيرة غير محدودة.
• നിഷിദ്ധമാക്കപ്പെട്ടവ എണ്ണപ്പെട്ടതും വളരെ കുറഞ്ഞതുമാക്കി എന്നതും അനുവദിക്കപ്പെട്ടവ എണ്ണമറ്റതും ധാരാളവുമാക്കി എന്നതും അല്ലാഹു തൻറെ അടിമകൾക്ക് ചെയ്ത അനുഗ്രഹമാണ്. info