വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
75 : 19

قُلْ مَنْ كَانَ فِی الضَّلٰلَةِ فَلْیَمْدُدْ لَهُ الرَّحْمٰنُ مَدًّا ۚ۬— حَتّٰۤی اِذَا رَاَوْا مَا یُوْعَدُوْنَ اِمَّا الْعَذَابَ وَاِمَّا السَّاعَةَ ؕ۬— فَسَیَعْلَمُوْنَ مَنْ هُوَ شَرٌّ مَّكَانًا وَّاَضْعَفُ جُنْدًا ۟

അല്ലാഹുവിൻ്റെ റസൂലേ! ആരെങ്കിലും തൻ്റെ വഴികേടിൽ മുഴുകിക്കഴിയുന്നെങ്കിൽ മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹു) അവന് അവധി നീട്ടിനൽകുന്നതാണ്; അങ്ങനെ അവൻ്റെ വഴികേട് വർദ്ധിക്കുന്നതിനാണ് അത്. അവസാനം അവർക്ക് താക്കീത് നൽകപ്പെട്ടിരുന്ന, ഇഹലോകത്ത് വെച്ചു തന്നെ ലഭിക്കുന്ന നേരത്തെയുള്ള ശിക്ഷയോ, അല്ലെങ്കിൽ പിന്നീട് പരലോകത്ത് വെച്ച് ലഭിക്കുന്ന ശിക്ഷയോ കൺമുൻപിൽ കണ്ടുകഴിഞ്ഞാൽ അവർ ആ സന്ദർഭത്തിൽ മനസ്സിലാക്കും; ആരാണ് -അവരുടെ സംഘമാണോ അതല്ല (അല്ലാഹുവിൽ വിശ്വസിച്ചവരുടെ സംഘമാണോ- മോശം സ്ഥാനത്തുള്ളവരും തീർത്തും സഹായികളില്ലാത്തവരുമെന്ന്. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• على المؤمنين الاشتغال بما أمروا به والاستمرار عليه في حدود المستطاع.
• (അല്ലാഹുവിൽ) വിശ്വസിച്ചവർ അവരോട് കൽപ്പിക്കപ്പെട്ട കാര്യങ്ങളിൽ വ്യാപൃതരാവുകയും, സാധ്യമാകുന്നിടത്തോളം അതിൽ തുടരുകയും ചെയ്യേണ്ടതുണ്ട്. info

• وُرُود جميع الخلائق على النار - أي: المرور على الصراط، لا الدخول في النار - أمر واقع لا محالة.
നരകത്തിൻ്റെ അടുക്കൽ സർവ്വസൃഷ്ടികളും വരുമെന്നത് -അതായത് അവരെല്ലാം സ്വിറാത്വ് പാലത്തിന് മുകളിലൂടെ സഞ്ചരിക്കേണ്ടി വരും- എന്നത് ഉറപ്പായും സംഭവിക്കാനിരിക്കുന്ന കാര്യമാണ്. എന്നാൽ എല്ലാ സൃഷ്ടികളും നരകത്തിൽ പ്രവേശിക്കും എന്ന് ഇതിന് അർത്ഥമില്ല. info

• أن معايير الدين ومفاهيمه الصحيحة تختلف عن تصورات الجهلة والعوام.
• വിവരദോഷികളുടെയും പാമരജനങ്ങളുടെയും കാഴ്ചപ്പാടുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇസ്ലാമിൻ്റെ അളവുകോലുകളും അതിൻ്റെ ശരികളും. info

• من كان غارقًا في الضلالة متأصلًا في الكفر يتركه الله في طغيان جهله وكفره، حتى يطول اغتراره، فيكون ذلك أشد لعقابه.
• വഴികേടിൽ മുങ്ങിക്കുളിക്കുകയും, അല്ലാഹുവിനെ നിഷേധിക്കുന്നതിൽ ഉറച്ചു നിലകൊള്ളുകയും ചെയ്യുന്നവനെ അവൻ്റെ വിവരക്കേടിൻ്റെയും നിഷേധത്തിൻ്റെയും സമുദ്രത്തിൽ അല്ലാഹു ഉപേക്ഷിക്കുന്നതാണ്. അങ്ങനെ അവൻ സ്വയം വഞ്ചിതനായി കാലംകഴിക്കുകയും, അത് അവൻ്റെ ശിക്ഷ കൂടുതൽ കഠിനമാക്കി തീർക്കുകയും ചെയ്യും. info

• يثبّت الله المؤمنين على الهدى، ويزيدهم توفيقًا ونصرة، وينزل من الآيات ما يكون سببًا لزيادة اليقين مجازاةً لهم.
• (അല്ലാഹുവിൽ) വിശ്വസിച്ചവരെ അവൻ അവരുടെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുന്നതാണ്. അവർക്ക് കൂടുതൽ നന്മയിലേക്ക് സൗകര്യം ചെയ്തു നൽകുകയും, (അതിൻ്റെ വഴിയിൽ അവരെ) സഹായിക്കുകയും ചെയ്യുന്നതാണ്. (അവരുടെ വിശ്വാസത്തിനുള്ള) പ്രതിഫലമായി വിശ്വാസദൃഢത കൂടുതൽ വർദ്ധിപ്പിക്കാൻ കാരണമാകുന്ന ദൃഷ്ടാന്തങ്ങൾ അവർക്കായി അവൻ അവതരിപ്പിക്കുന്നതുമാണ്. info