വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
16 : 19

وَاذْكُرْ فِی الْكِتٰبِ مَرْیَمَ ۘ— اِذِ انْتَبَذَتْ مِنْ اَهْلِهَا مَكَانًا شَرْقِیًّا ۟ۙ

അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആനിൽ മർയമിൻ്റെ ചരിത്രം താങ്കൾ സ്മരിക്കുക. അവർ തൻ്റെ കുടുംബത്തിൽ നിന്ന് വിട്ടുമാറി കൊണ്ട്, അവരുടെ കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്ത് ഏകയായി മാറിയിരുന്ന സന്ദർഭം. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الصبر على القيام بالتكاليف الشرعية مطلوب.
• അല്ലാഹുവിൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുന്നതിലുള്ള ക്ഷമ അനിവാര്യമാണ്. info

• علو منزلة بر الوالدين ومكانتها عند الله، فالله قرنه بشكره.
• മാതാപിതാക്കളോട് നന്മയിൽ വർത്തിക്കുന്നതിന് ഇസ്ലാമിലുള്ള സ്ഥാനവും, അതിൻ്റെ മഹത്വവും. അല്ലാഹു അവനോട് നന്ദി ചെയ്യുന്നതിനോട് ചേർത്തു കൊണ്ടാണ് മാതാപിതാക്കളോടുള്ള നന്ദി എടുത്തു പറഞ്ഞത്. info

• مع كمال قدرة الله في آياته الباهرة التي أظهرها لمريم، إلا أنه جعلها تعمل بالأسباب ليصلها ثمرة النخلة.
• മർയം -عَلَيْهَا السَّلَامُ- യിൽ പ്രകടമായ അല്ലാഹുവിൻ്റെ മഹത്തരമായ ശക്തിയുടെ തെളിവുകളെല്ലാം സംഭവിക്കുകയുണ്ടായിട്ടും ലക്ഷ്യപ്രാപ്തിക്ക് വേണ്ട വഴികൾ സ്വയം പ്രവർത്തിക്കാൻ മർയമിനോട് അല്ലാഹു കൽപ്പിക്കുന്നത് നോക്കൂ. ഈത്തപ്പഴം ലഭിക്കാൻ (ഈത്തപ്പന പിടിച്ചു കുലുക്കാൻ അല്ലാഹു കൽപ്പിക്കുന്നു). info