വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
86 : 18

حَتّٰۤی اِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِیْ عَیْنٍ حَمِئَةٍ وَّوَجَدَ عِنْدَهَا قَوْمًا ؕ۬— قُلْنَا یٰذَا الْقَرْنَیْنِ اِمَّاۤ اَنْ تُعَذِّبَ وَاِمَّاۤ اَنْ تَتَّخِذَ فِیْهِمْ حُسْنًا ۟

അങ്ങനെ അദ്ദേഹം ഭൂമിയിലൂടെ സഞ്ചരിക്കുകയും, കണ്ണെത്തുന്ന ദൂരത്തിൽ സൂര്യാസ്തമയ ദിശയിൽ -ഭൂമിയുടെ അറ്റത്ത്- എത്തിച്ചേരുകയും ചെയ്തു. കറുത്ത മണ്ണുള്ള, ചൂടുള്ള ഒരു ജലാശയത്തിൽ സൂര്യൻ മറഞ്ഞു പോകുന്നത് പോലെ അദ്ദേഹം കണ്ടു. സൂര്യാസ്തമയ സ്ഥാനത്തിൻ്റെ ഭാഗത്തായി (അല്ലാഹുവിനെ) നിഷേധിക്കുന്നവരായിരുന്ന ഒരു സമൂഹത്തെ അദ്ദേഹം കണ്ടു. അവരുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിക്കൊണ്ട് നാം അദ്ദേഹത്തോട് പറഞ്ഞു: ഹേ ദുൽഖർനൈൻ! ഒന്നുകിൽ നിനക്ക് അവരെ കൊന്നൊടുക്കി കൊണ്ടോ മറ്റോ ശിക്ഷിക്കാം. അല്ലെങ്കിൽ അവരോട് നിനക്ക് നന്മ ചെയ്യാം.
info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• أن ذا القرنين أحد الملوك المؤمنين الذين ملكوا الدنيا وسيطروا على أهلها، فقد آتاه الله ملكًا واسعًا، ومنحه حكمة وهيبة وعلمًا نافعًا.
• ദുൽഖർനൈൻ മുഅ്മിനുകളിൽപെട്ട രാജാക്കന്മാരിൽ ഒരാളായിരുന്നു. ഭൂമി മുഴുവൻ അധികാരമുണ്ടായിരുന്ന, സർവ്വജനവിഭാഗങ്ങളെയും അടക്കിഭരിച്ചിരുന്ന രാജാവായിരുന്നു അദ്ദേഹം. അല്ലാഹു വിശാലമായ അധികാരം അദ്ദേഹത്തിന് നൽകിയിരുന്നു. (അല്ലാഹുവിൽ നിന്നുള്ള) യുക്തിജ്ഞാനവും ഗാംഭീര്യവും ഉപകാരപ്രദമായ അറിവും അദ്ദേഹത്തിന് മേൽ അല്ലാഹു ചൊരിഞ്ഞിരുന്നു. info

• من واجب الملك أو الحاكم أن يقوم بحماية الخلق في حفظ ديارهم، وإصلاح ثغورهم من أموالهم.
• ഭരണാധികാരിയുടെയും രാജാവിൻ്റെയും മേലുള്ള ബാധ്യതയിൽ പെട്ടതാണ് ജനങ്ങളുടെ ഭവനങ്ങൾക്ക് സുരക്ഷ നൽകിക്കൊണ്ട് അവരെ സംരക്ഷിക്കലും, അവരുടെ അതിർത്തികൾ തങ്ങളുടെ സമ്പാദ്യം ഉപയോഗിച്ചു കൊണ്ട് ശരിപ്പെടുത്തലും. info

• أهل الصلاح والإخلاص يحرصون على إنجاز الأعمال ابتغاء وجه الله.
• നന്മയും (അല്ലാഹുവിനുള്ള ആരാധനയിൽ) നിഷ്കളങ്കതയുമുള്ളവർ അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ട് തങ്ങളുടെ പ്രവർത്തനങ്ങൾ നടപ്പാക്കാൻ പരിശ്രമിക്കുന്നവരായിരിക്കും. info