വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
70 : 18

قَالَ فَاِنِ اتَّبَعْتَنِیْ فَلَا تَسْـَٔلْنِیْ عَنْ شَیْءٍ حَتّٰۤی اُحْدِثَ لَكَ مِنْهُ ذِكْرًا ۟۠

ഖദിർ മൂസ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: താങ്കൾ എന്നെ അനുഗമിക്കുകയാണെങ്കിൽ ഞാൻ ചെയ്യുന്നതായി താങ്കൾ കാണുന്ന ഒരു കാര്യത്തെ കുറിച്ചും താങ്കൾ എന്നോട് ചോദിക്കരുത്. (എൻ്റെ പ്രവൃത്തിയുടെ) കാരണം ഞാൻ തന്നെ അങ്ങോട്ട് വിശദീകരിച്ചു തരുന്നത് വരെ (താങ്കൾ അപ്രകാരം നിലകൊള്ളണം). info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• استحباب كون خادم الإنسان ذكيًّا فطنًا كَيِّسًا ليتم له أمره الذي يريده.
• കൂർമ്മബുദ്ധിയും ബുദ്ധിവൈഭവവുമുള്ളവരെ തൻ്റെ ഭൃത്യനായി നിശ്ചയിക്കുന്നതിലെ പ്രയോജനം. അവൻ ഉദ്ദേശിക്കുന്ന കാര്യം പൂർത്തിയാകുവാൻ അതാണ് നല്ലത്. info

• أن المعونة تنزل على العبد على حسب قيامه بالمأمور به، وأن الموافق لأمر الله يُعان ما لا يُعان غيره.
• അല്ലാഹുവിൻ്റെ കൽപ്പനകൾ നിർവ്വഹിക്കുന്നതിൻ്റെ തോതനുസരിച്ച് അല്ലാഹുവിൽ നിന്നുള്ള സഹായം ഇറങ്ങുന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പനകളോട് യോജിക്കുന്നവന് മറ്റുള്ളവർക്കില്ലാത്ത സഹായം നൽകപ്പെടുന്നതുമാണ്. info

• التأدب مع المعلم، وخطاب المتعلم إياه ألطف خطاب.
• അദ്ധ്യാപകനോട് മര്യാദ പാലിക്കേണ്ടതിൻ്റെയും, അദ്ദേഹത്തോട് ഏറ്റവും സൗമ്യമായ വാക്കുകൾ സ്വീകരിക്കേണ്ടതിൻ്റെയും ആവശ്യകത. info

• النسيان لا يقتضي المؤاخذة، ولا يدخل تحت التكليف، ولا يتعلق به حكم.
• മറവിയുടെ പേരിൽ ശിക്ഷിക്കരുത്. മറവി അല്ലാഹു ബാധ്യതയാക്കിയതിലും പെടുകയില്ല. മറവിയാൽ സംഭവിച്ചുപോയ പോയ കാര്യങ്ങളെ അടിസ്ഥാനമാക്കുന്ന വിധികളുമില്ല. info

• تعلم العالم الفاضل للعلم الذي لم يَتَمَهَّر فيه ممن مهر فيه، وإن كان دونه في العلم بدرجات كثيرة.
• ആദരണീയനായ പണ്ഡിതനാണെങ്കിലും തനിക്ക് നൈപുണ്യമില്ലാത്ത വിഷയം അതിൽ നൈപുണ്യം നേടിയവരിൽ നിന്ന് പഠിച്ചെടുക്കണം. അവർ അയാളെക്കാൾ താഴ്ന്ന പദവിയുള്ളവരാണെങ്കിൽ പോലും. info

• إضافة العلم وغيره من الفضائل لله تعالى، والإقرار بذلك، وشكر الله عليها.
• തനിക്കു കിട്ടിയ വിജ്ഞാനവും അത് പോലുള്ള മറ്റു ശ്രേഷ്ഠഗുണങ്ങളും അല്ലാഹുവിലേക്ക് ചേർത്തിപ്പറയണം. അവ ലഭിച്ചിട്ടുണ്ട് എന്ന് അംഗീകരിക്കുകയും, അതിൽ അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്യണം. info