വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

ഇസ്റാഅ്

സൂറത്തിൻ്റെ ഉദ്ദേശ്യങ്ങളിൽ പെട്ടതാണ്:
تثبيت الله لرسوله صلى الله عليه وسلم وتأييده بالآيات البينات، وبشارته بالنصر والثبات.
അല്ലാഹു അവൻ്റെ ദൂതനെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ കൊണ്ട് ഉറപ്പിച്ചു നിർത്തുകയും, അവിടുത്തേക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. വിജയവും സ്ഥിരതയും അവിടുത്തേക്ക് മാത്രമായിരിക്കുമെന്ന് അവൻ അവിടുത്തേക്ക് സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു. info

external-link copy
1 : 17

سُبْحٰنَ الَّذِیْۤ اَسْرٰی بِعَبْدِهٖ لَیْلًا مِّنَ الْمَسْجِدِ الْحَرَامِ اِلَی الْمَسْجِدِ الْاَقْصَا الَّذِیْ بٰرَكْنَا حَوْلَهٗ لِنُرِیَهٗ مِنْ اٰیٰتِنَا ؕ— اِنَّهٗ هُوَ السَّمِیْعُ الْبَصِیْرُ ۟

അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു; മറ്റാർക്കും സാധിക്കാത്തത് ചെയ്യാൻ കഴിവുള്ളവനാകുന്നു അവൻ. തൻ്റെ ദാസനായ മുഹമ്മദ് നബി -ﷺ- യെ ആത്മാവോടെയും ശരീരത്തോടെയും ഉണർച്ചയിലായി കൊണ്ട് രാത്രിയുടെ ഒരു ഭാഗത്തിൽ മസ്ജിദുൽ ഹറമിൽ നിന്ന് ബയ്തുൽ മുഖദ്ദസിലേക്ക് യാത്ര ചെയ്യിപ്പിച്ചവനാകുന്നു അവൻ. ഫലവർഗങ്ങളും കൃഷിയും, നബിമാരുടെ വാസസ്ഥലങ്ങളുമായി നാം അനുഗ്രഹം ചൊരിഞ്ഞ പരിസരമാണ് ബയ്തുൽ മുഖദ്ദസിൻ്റേത്. അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന നമ്മുടെ ചില ദൃഷ്ടാന്തങ്ങൾ അദ്ദേഹം കാണുന്നതിന് വേണ്ടിയായിരുന്നു (ആ യാത്ര). തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനാകുന്നു (സമീഅ്); അവന് ഒരു ശബ്ദവും അവ്യക്തമാവുകയില്ല. അവൻ എല്ലാം കാണുന്നവനുമാകുന്നു; അവന് യാതൊരു കാഴ്ചയും മറഞ്ഞു പോവുകയില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• في قوله: ﴿الْمَسْجِدِ الْأَقْصَا﴾: إشارة لدخوله في حكم الإسلام؛ لأن المسجد موطن عبادةِ المسلمين.
• (ഫലസ്ത്വീനിലെ ബയ്തുൽ മുഖദ്ദസിനെ കുറിച്ച്) മസ്ജിദുൽ അഖ്സ്വാ എന്ന് പറഞ്ഞതിൽ നിന്ന് അത് ഇസ്ലാമിക അധികാരത്തിന് കീഴിൽ വരുമെന്ന സൂചനയുണ്ട്. കാരണം മസ്ജിദ് എന്നത് മുസ്ലിംകൾക്ക് ഇബാദത്ത് നിർവ്വഹിക്കാനുള്ള സ്ഥലത്തിൻ്റെ പേരാണ്. info

• بيان فضيلة الشكر، والاقتداء بالشاكرين من الأنبياء والمرسلين.
• അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നതിൻ്റെ ശ്രേഷ്ഠതയും, നബിമാരിലും റസൂലുകളിലും പെട്ട അല്ലാഹുവിനോട് നന്ദി പ്രകടിപ്പിച്ചിരുന്നവരെ മാതൃകയാക്കണമെന്നും. info

• من حكمة الله وسُنَّته أن يبعث على المفسدين من يمنعهم من الفساد؛ لتتحقق حكمة الله في الإصلاح.
ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെ അതിൽ നിന്ന് തടയുന്ന ചിലരെ നിയോഗിക്കുക എന്നത് അല്ലാഹുവിൻ്റെ നടപടിക്രമവും മഹത്തരമായ യുക്തിയുമാണ്. അപ്രകാരമാണ് ഭൂമി നന്നാക്കുക എന്ന അല്ലാഹുവിൻ്റെ ഉദ്ദേശം നടപ്പിലാവുക. info

• التحذير لهذه الأمة من العمل بالمعاصي؛ لئلا يصيبهم ما أصاب بني إسرائيل، فسُنَّة الله واحدة لا تتبدل ولا تتحول.
• തിന്മകൾ പ്രവർത്തിക്കുന്നതിൽ നിന്ന് ഈ സമുദായത്തിനുള്ള താക്കീത്. കാരണം അവർ അങ്ങനെ പ്രവർത്തിച്ചാൽ ഇസ്രാഈൽ സന്തതികൾക്ക് താക്കീത് നൽകപ്പെട്ടത് അവരെയും ബാധിക്കും. അല്ലാഹുവിൻ്റെ നടപടിക്രമം (എല്ലാവർക്കും) ഒരുപോലെയാണ്. അതിന് മാറ്റമുണ്ടാവുകയില്ല. അത് വ്യത്യാസപ്പെടുകയുമില്ല. info