വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
101 : 16

وَاِذَا بَدَّلْنَاۤ اٰیَةً مَّكَانَ اٰیَةٍ ۙ— وَّاللّٰهُ اَعْلَمُ بِمَا یُنَزِّلُ قَالُوْۤا اِنَّمَاۤ اَنْتَ مُفْتَرٍ ؕ— بَلْ اَكْثَرُهُمْ لَا یَعْلَمُوْنَ ۟

ഖുർആനിലെ ഏതെങ്കിലും ആയത്തിലെ വിധി മറ്റൊരു ആയത്ത് കൊണ്ട് നാം ദുർബലപ്പെടുത്തിയാൽ -അല്ലാഹുവാകട്ടെ; യുക്തിപൂർവം ഖുർആനിലെ ഏത് ആയത്തുകളാണ് ദുർബലമാക്കപ്പെടേണ്ടതെന്നും, ഏതെല്ലാമാണ് ദുർബലമാക്കപ്പെടേണ്ടതില്ലാത്തതെന്നും നന്നായി അറിയുന്നവനാകുന്നു- അവർ പറയും: മുഹമ്മദ്! തീർച്ചയായും നീ ഒരു കള്ളൻ മാത്രമാകുന്നു; നീ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയാകുന്നു. എന്നാൽ അല്ലാഹു ആയത്തുകളിലെ വിധികൾ ദുർബലമാക്കുന്നത് അവന്റെ മഹത്തരമായ ഉദ്ദേശങ്ങളാലാണെന്ന് അവരിൽ ബഹുഭൂരിപക്ഷവും മനസ്സിലാക്കുന്നില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• العمل الصالح المقرون بالإيمان يجعل الحياة طيبة.
• അല്ലാഹുവിലുള്ള വിശ്വാസത്തോടൊപ്പം സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നത് ജീവിതം സന്തോകരമാക്കി തീർക്കും. info

• الطريق إلى السلامة من شر الشيطان هو الالتجاء إلى الله، والاستعاذة به من شره.
• പിശാചിൻ്റെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി അല്ലാഹുവിലേക്ക് അഭയം പ്രാപിക്കുകയും, അവൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കുകയും ചെയ്യലാണ്. info

• على المؤمنين أن يجعلوا القرآن إمامهم، فيتربوا بعلومه، ويتخلقوا بأخلاقه، ويستضيئوا بنوره، فبذلك تستقيم أمورهم الدينية والدنيوية.
• (അല്ലാഹുവിൽ) വിശ്വസിച്ചവർ ഖുർആനിനെ തങ്ങളുടെ ഇമാം (വഴികാട്ടി) ആക്കുകയും, അതിൻ്റെ വിജ്ഞാനങ്ങളിലൂടെ വളരുകയും, അത് തുറന്നുവെക്കുന്ന സ്വഭാവമര്യാദകൾ പുലർത്തുകയും, അതിൽ നിന്ന് പ്രകാശം തേടുകയും ചെയ്യേണ്ടതുണ്ട്. അപ്പോൾ മാത്രമേ അവരുടെ ഐഹികവും പാരത്രികവുമായ കാര്യങ്ങളെല്ലാം നേരായ നിലക്കാവുകയുള്ളൂ. info

• نسخ الأحكام واقع في القرآن زمن الوحي لحكمة، وهي مراعاة المصالح والحوادث، وتبدل الأحوال البشرية.
• റസൂൽ -ﷺ- യുടെ മേൽ അല്ലാഹുവിൽ നിന്നുള്ള സന്ദേശം (വഹ്'യ്) അവതരിക്കുന്ന കാലഘട്ടത്തിൽ (ആദ്യം അവതരിച്ച ചില) മതനിയമങ്ങൾ ദുർബലമാക്കപ്പെട്ടിട്ടുണ്ട്. അന്നുള്ള പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചു കൊണ്ടും, ചില പ്രയോജനങ്ങൾ ലക്ഷ്യം വെച്ചു കൊണ്ടും, മനുഷ്യരുടെ അവസ്ഥാന്തരങ്ങളെ പരിഗണിച്ചു കൊണ്ടുമായിരുന്നു അത്. info