വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
80 : 16

وَاللّٰهُ جَعَلَ لَكُمْ مِّنْ بُیُوْتِكُمْ سَكَنًا وَّجَعَلَ لَكُمْ مِّنْ جُلُوْدِ الْاَنْعَامِ بُیُوْتًا تَسْتَخِفُّوْنَهَا یَوْمَ ظَعْنِكُمْ وَیَوْمَ اِقَامَتِكُمْ ۙ— وَمِنْ اَصْوَافِهَا وَاَوْبَارِهَا وَاَشْعَارِهَاۤ اَثَاثًا وَّمَتَاعًا اِلٰی حِیْنٍ ۟

കല്ലു കൊണ്ടും മറ്റും നിങ്ങൾ പടുത്തുയർത്തുന്ന വീടുകളിൽ നിങ്ങൾക്ക് സമാധാനവും സ്വസ്ഥതയും അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. ഒട്ടകത്തിൻ്റെയും പശുവിൻ്റെയും ആടിൻ്റെയും തോലുകളിൽ നിന്ന് നിർമ്മിക്കാവുന്ന -പട്ടണങ്ങളിലെ വീടുകൾ പോലുള്ള- കൂടാരങ്ങളും തമ്പുകളും അവൻ നിങ്ങൾക്ക് സൗകര്യപ്പെടുത്തി തന്നിരിക്കുന്നു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര പോകുമ്പോൾ അത് വഹിച്ചു കൊണ്ടു പോകുവാൻ നിങ്ങൾക്ക് എളുപ്പമുണ്ട്. എവിടെയെങ്കിലും തമ്പടിച്ചാൽ അവിടെ കൂടാരം നാട്ടുവാനും എളുപ്പം തന്നെ. ചെമ്മരിയാടിൻ്റെ കമ്പിളിയിൽ നിന്നും, ഒട്ടകത്തിൻ്റെ രോമത്തിൽ നിന്നും, ആടിൻ്റെ രോമത്തിൽ നിന്നും നിങ്ങളുടെ വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും മൂടികളും നിർമ്മിക്കാനും അവൻ സൗകര്യം ചെയ്തു തന്നു. ഒരു നിശ്ചിതഅവധി വരെ ഇതെല്ലാം നിങ്ങൾ പ്രയോജനപ്പെടുത്തുന്നു. info
التفاسير:

external-link copy
81 : 16

وَاللّٰهُ جَعَلَ لَكُمْ مِّمَّا خَلَقَ ظِلٰلًا وَّجَعَلَ لَكُمْ مِّنَ الْجِبَالِ اَكْنَانًا وَّجَعَلَ لَكُمْ سَرَابِیْلَ تَقِیْكُمُ الْحَرَّ وَسَرَابِیْلَ تَقِیْكُمْ بَاْسَكُمْ ؕ— كَذٰلِكَ یُتِمُّ نِعْمَتَهٗ عَلَیْكُمْ لَعَلَّكُمْ تُسْلِمُوْنَ ۟

വേനലിൽ നിന്ന് നിങ്ങൾക്ക് തണൽ കൊള്ളുന്നതിനായി വൃക്ഷങ്ങളുടെയും കെട്ടിടങ്ങളുടെയും നിഴൽ അവൻ നിങ്ങൾക്ക് ഒരുക്കി തന്നിരിക്കുന്നു. ചൂടും തണുപ്പും നിങ്ങളിൽ നിന്ന് തടുത്തു നിർത്തുന്ന, ശത്രുക്കളിൽ നിന്ന് മറനൽകുന്ന ഊടുവഴികളും ഗുഹകളും അവൻ പർവ്വതങ്ങളിൽ ഒരുക്കിയിരിക്കുന്നു. ചൂടിൽ നിന്നും തണുപ്പിൽ നിന്നും രക്ഷപ്പെടുത്തുന്ന, പരുത്തിയിൽ നിന്നും മറ്റുമുള്ള വസ്ത്രങ്ങളും മേൽവസ്ത്രങ്ങളും അവൻ നിങ്ങൾക്ക് ഒരുക്കിതന്നിരിക്കുന്നു. യുദ്ധത്തിൽ പരസ്പരമുള്ള ആക്രമണം തടുക്കുന്ന പടച്ചട്ടകളും അവൻ ഒരുക്കി നൽകിയിരിക്കുന്നു; അതിനാൽ ആയുധങ്ങൾ നിങ്ങളുടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നില്ല. ഈ പറഞ്ഞ അനുഗ്രഹങ്ങൾ നിങ്ങൾക്ക് മേൽ ചൊരിഞ്ഞു നൽകിയതു പോലെയാണ് അല്ലാഹു അവൻ്റെ അനുഗ്രഹങ്ങൾ പൂർത്തീകരിക്കുന്നത്. നിങ്ങൾ അല്ലാഹുവിന് മാത്രം കീഴൊതുങ്ങുന്നതിനും, അവനിൽ മറ്റൊന്നിനെയും പങ്കുചേർക്കാതിരിക്കാനുമത്രെ അത്. info
التفاسير:

external-link copy
82 : 16

فَاِنْ تَوَلَّوْا فَاِنَّمَا عَلَیْكَ الْبَلٰغُ الْمُبِیْنُ ۟

ഇനി അവർ വിശ്വാസത്തിൽ നിന്നും, നീ കൊണ്ടു വന്നതിനെ സത്യപ്പെടുത്തുന്നതിൽ നിന്നും തിരിഞ്ഞു കളയുന്നെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- (ജനങ്ങൾക്ക്) എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ട കാര്യം വ്യക്തമായി എത്തിച്ചു നൽകുക എന്നതല്ലാതെ അങ്ങയുടെ മേൽ മറ്റൊരു ബാധ്യതയുമില്ല. അവരെ സന്മാർഗത്തിലേക്ക് നിർബന്ധിക്കുക എന്നത് താങ്കൾക്ക് മേൽ ബാധ്യതയാക്കപ്പെട്ടിട്ടില്ല. info
التفاسير:

external-link copy
83 : 16

یَعْرِفُوْنَ نِعْمَتَ اللّٰهِ ثُمَّ یُنْكِرُوْنَهَا وَاَكْثَرُهُمُ الْكٰفِرُوْنَ ۟۠

ബഹുദൈവാരാധകർ അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ തിരിച്ചറിയുന്നു; നബി -ﷺ- യെ അവരിലേക്ക് നിയോഗിച്ചു എന്നത് അതിലൊരു അനുഗ്രഹമാണ്. ശേഷം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാതെ, അവരതിനെ നിഷേധിച്ചു തള്ളുകയും, അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്യുന്നു. അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നവരത്രെ. info
التفاسير:

external-link copy
84 : 16

وَیَوْمَ نَبْعَثُ مِنْ كُلِّ اُمَّةٍ شَهِیْدًا ثُمَّ لَا یُؤْذَنُ لِلَّذِیْنَ كَفَرُوْا وَلَا هُمْ یُسْتَعْتَبُوْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! എല്ലാ സമുദായത്തിൽ നിന്നും അവരിലേക്ക് അയക്കപ്പെട്ട ദൂതന്മാരെ അല്ലാഹു നിയോഗിക്കുന്ന ദിവസം ഓർക്കുക! അവരുടെ കൂട്ടത്തിൽ (അല്ലാഹുവിൽ) വിശ്വസിച്ചവരുടെ വിശ്വാസത്തിനും, (അല്ലാഹുവിനെ) നിഷേധിച്ചവരുടെ നിഷേധത്തിനും അവർ സാക്ഷി പറയും. അതിന് ശേഷം (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവർ നിലകൊണ്ടിരുന്ന നിഷേധത്തിന് ഒഴിവുകഴിവ് ബോധിപ്പിക്കാനുള്ള അവസരം നൽകപ്പെടുകയില്ല. തങ്ങളുടെ രക്ഷിതാവിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുംവിധം ഇഹലോകത്തേക്ക് അവർ മടങ്ങുന്നതുമല്ല. കാരണം പരലോകം വിചാരണയുടെ ലോകമാണ്; പ്രവർത്തനത്തിൻ്റേതല്ല. info
التفاسير:

external-link copy
85 : 16

وَاِذَا رَاَ الَّذِیْنَ ظَلَمُوا الْعَذَابَ فَلَا یُخَفَّفُ عَنْهُمْ وَلَا هُمْ یُنْظَرُوْنَ ۟

ബഹുദൈവാരാധകരായ അതിക്രമികൾ ശിക്ഷ നേരിൽ കണ്ടുകഴിഞ്ഞാൽ പിന്നെ അവർക്ക് ശിക്ഷയിൽ ഇളവ് നൽകപ്പെടുന്നതല്ല. ആ ശിക്ഷയിൽ പിന്നീട് അവർക്ക് അവധി നീട്ടിനൽകപ്പെടുന്നതുമല്ല. മറിച്ച് അവരതിൽ ശാശ്വതരായി, എന്നെന്നേക്കും പ്രവേശിക്കുന്നതാണ്. info
التفاسير:

external-link copy
86 : 16

وَاِذَا رَاَ الَّذِیْنَ اَشْرَكُوْا شُرَكَآءَهُمْ قَالُوْا رَبَّنَا هٰۤؤُلَآءِ شُرَكَآؤُنَا الَّذِیْنَ كُنَّا نَدْعُوْا مِنْ دُوْنِكَ ۚ— فَاَلْقَوْا اِلَیْهِمُ الْقَوْلَ اِنَّكُمْ لَكٰذِبُوْنَ ۟ۚ

ബഹുദൈവാരാധകർ പരലോകത്ത് വെച്ച് അവർ (ഇഹലോകത്തായിരിക്കെ) ആരാധിച്ചിരുന്ന ആരാധ്യന്മാരെ കണ്ടാൽ ഇപ്രകാരം പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ നിനക്ക് പുറമെ ആരാധിച്ചിരുന്ന ഞങ്ങളുടെ പങ്കാളികൾ; ഇവരാണവർ. തങ്ങളുടെ പാപഭാരങ്ങൾ അവരുടെ മേൽ കെട്ടിവെക്കുന്നതിനാണവർ ഇപ്രകാരം പറയുന്നത്. അപ്പോൾ അല്ലാഹു അവരുടെ ആരാധ്യവസ്തുക്കളെ കൊണ്ട് സംസാരിപ്പിക്കും. അവർ ഇവർക്ക് മറുപടി പറയും: ബഹുദൈവാരാധകരേ! അല്ലാഹുവിനൊപ്പം പങ്കാളികളെ ചേർത്തു കൊണ്ട് നിങ്ങൾ നടത്തിയ ആരാധനയിൽ നിങ്ങൾ കളവു പറയുന്നവരായിരുന്നു. അല്ലാഹുവിനൊപ്പം ആരാധിക്കപ്പെടാവുന്ന ഒരു പങ്കാളിയും അവനില്ല. info
التفاسير:

external-link copy
87 : 16

وَاَلْقَوْا اِلَی اللّٰهِ یَوْمَىِٕذِ ١لسَّلَمَ وَضَلَّ عَنْهُمْ مَّا كَانُوْا یَفْتَرُوْنَ ۟

ബഹുദൈവാരാധകർ അല്ലാഹുവിന് പരിപൂർണ്ണമായി സമർപ്പിതരാകും. അവന് മാത്രം അവർ കീഴൊതുങ്ങുകയും ചെയ്യും. അല്ലാഹുവിൻ്റെ അടുക്കൽ തങ്ങളുടെ വിഗ്രഹങ്ങൾ ശുപാർശ പറയുമെന്ന അവരുടെ കള്ളജൽപ്പനമെല്ലാം അവരിൽ നിന്ന് വിട്ടുമാറുന്നതാണ്. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• دلت الآيات على جواز الانتفاع بالأصواف والأوبار والأشعار على كل حال، ومنها استخدامها في البيوت والأثاث.
• ഒട്ടകങ്ങളുടെയും ചെമ്മരിയാടുകളുടെയും കോലാടുകയുടെയും രോമങ്ങൾ എല്ലാ സന്ദർഭങ്ങളിലും ഉപയോഗപ്പെടുത്തുന്നത് അനുവദനീയമാണെന്ന് ഈ ആയത്തുകൾ അറിയിക്കുന്നു. വീടുകളിലും വീട്ടുപകരണങ്ങളും അവ ഉപയോഗപ്പെടുത്തുന്നത് അതിൽ പെട്ടതാണ്. info

• كثرة النعم من الأسباب الجالبة من العباد مزيد الشكر، والثناء بها على الله تعالى.
• അല്ലാഹുവിൽ നിന്ന് ഒരാൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളിലെ സമൃദ്ധി അല്ലാഹുവിന് ധാരാളമായി നന്ദി പറയുവാനും, അവനെ സ്തുതിക്കുവാനും പ്രേരിപ്പിക്കുന്നു. info

• الشهيد الذي يشهد على كل أمة هو أزكى الشهداء وأعدلهم، وهم الرسل الذين إذا شهدوا تمّ الحكم على أقوامهم.
ഏറ്റവും പരിശുദ്ധരും നീതിമാന്മാരുമായ സാക്ഷികളാണ് സർവ്വ സമുദായത്തിനും മേൽ സാക്ഷ്യം വഹിക്കുക. അല്ലാഹുവിൻ്റെ ദൂതന്മാരാണത്. അവർ സാക്ഷ്യം പറഞ്ഞു കഴിഞ്ഞാൽ അവരുടെ വാക്കുകൾക്ക് അനുസരിച്ച് വിധിപ്രഖ്യാപനം സംഭവിക്കുന്നതുമാണ്. info

• في قوله تعالى: ﴿وَسَرَابِيلَ تَقِيكُم بِأْسَكُمْ﴾ دليل على اتخاذ العباد عدّة الجهاد؛ ليستعينوا بها على قتال الأعداء.
• "ആക്രമണത്തിൽ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും" (എന്ന സാരമുള്ള) ആയത്ത് അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിന് ഒരുങ്ങേണ്ടതിനെ കുറിച്ച് ഓർമ്മപ്പെടുത്തുന്നു. ശത്രുക്കൾക്കെതിരെയുള്ള യുദ്ധത്തിൽ അവ സഹായകരമായിത്തീരുന്നതാണ്. info