വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
17 : 12

قَالُوْا یٰۤاَبَانَاۤ اِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا یُوْسُفَ عِنْدَ مَتَاعِنَا فَاَكَلَهُ الذِّئْبُ ۚ— وَمَاۤ اَنْتَ بِمُؤْمِنٍ لَّنَا وَلَوْ كُنَّا صٰدِقِیْنَ ۟

അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങൾ മത്സരിച്ച് ഓടിപ്പോകുകയും, അമ്പുകളെറിഞ്ഞു കൊണ്ട് മൽസരിക്കുകയും ചെയ്തു. യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെയും വസ്ത്രങ്ങളുടെയും അടുത്ത് അവ നോക്കാനേൽപ്പിക്കുകയും ചെയ്തു. അപ്പോൾ അവനെ ചെന്നായ തിന്നുകളഞ്ഞു. ഞങ്ങൾ സത്യം പറയുന്നവരാണെങ്കിൽ പോലും താങ്കൾ ഞങ്ങളെ വിശ്വസിക്കുകയില്ല. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• بيان خطورة الحسد الذي جرّ إخوة يوسف إلى الكيد به والمؤامرة على قتله.
• അസൂയയുടെ അപകടം വ്യക്തമാക്കുന്നു. സഹോദരങ്ങളെ യൂസുഫിനെതിരെ കുതന്ത്രം പ്രയോഗിക്കാനും വധിക്കാൻ ഗൂഢാലോചന നടത്താനും പ്രേരിപ്പിച്ചത് അസൂയയാണ്. info

• مشروعية العمل بالقرينة في الأحكام.
• മതവിധികളിൽ സാന്ദർഭിക തെളിവുകൾ പരിഗണിക്കൽ അനുവദനീയമാണ്. info

• من تدبير الله ليوسف عليه السلام ولطفه به أن قذف في قلب عزيز مصر معاني الأبوة بعد أن حجب الشيطان عن إخوته معاني الأخوة.
• സ്വ സഹോദരങ്ങളിൽ നിന്ന് പിശാച് സാഹോദര്യത്തിൻറെ അർത്ഥം ഇല്ലാതാക്കിയശേഷം ഈജിപ്തിലെ രാജാവിൻറെ മനസ്സിൽ യൂസുഫിനോട് പിതൃവാത്സല്യവും ദയയും ഇട്ടുകൊടുത്തത് അല്ലാഹുവിൻറെ അനുഗ്രഹമത്രെ. info