വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

യൂസുഫ്

സൂറത്തിൻ്റെ ഉദ്ദേശ്യങ്ങളിൽ പെട്ടതാണ്:
الاعتبار بلطف تدبير الله لأوليائه وتمكينهم، وحسن عاقبتهم.
തൻ്റെ ഇഷ്ടദാസന്മാർക്കായി അല്ലാഹു എത്ര സൗമ്യമായാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും, അവർക്ക് അവൻ ആധിപത്യം നൽകുന്നതും, അവരുടെ നല്ല പര്യവസാനവും ഗുണപാഠമുൾക്കൊള്ളേണ്ട കാര്യങ്ങളിലൊന്നാണ്. info

external-link copy
1 : 12

الٓرٰ ۫— تِلْكَ اٰیٰتُ الْكِتٰبِ الْمُبِیْنِ ۟۫

(അലിഫ് ലാം റാ) പോലുള്ളവയെ സംബന്ധിച്ച് സൂറത്തുൽ ബഖറഃയുടെ ആരംഭത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
ഈ സൂറത്തിൽ അവതരിപ്പിക്കപ്പെട്ട ഈ ആയത്തുകൾ ഖുർആൻ ഉൾക്കൊള്ളുന്ന സ്പഷ്ടമായ ആയത്തുകളിൽ പെട്ടതാകുന്നു.
info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• بيان الحكمة من القصص القرآني، وهي تثبيت قلب النبي صلى الله عليه وسلم وموعظة المؤمنين.
• നബി ﷺ യുടെ ഹൃദയത്തിന് സ്ഥൈര്യം നൽകലും മുഅ്മിനുകൾക്ക് സദുപദേശം നൽകലുമാണ് ഖുർആനിക കഥകളുടെ ഉദ്ദേശം. info

• انفراد الله تعالى بعلم الغيب لا يشركه فيه أحد.
• അദൃശ്യ ജ്ഞാനങ്ങൾ അല്ലാഹുവിൻ്റെ മാത്രം പ്രത്യേകതയാണ്. അതിൽ മറ്റാർക്കും പങ്കില്ല. info

• الحكمة من نزول القرآن عربيًّا أن يعقله العرب؛ ليبلغوه إلى غيرهم.
• അറബികൾ ഖുർആൻ മനസ്സിലാക്കാനും മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കാനും വേണ്ടിയാണ് ഖുർആൻ അറബി ഭാഷയിൽ അവതരിപ്പിക്കപ്പെട്ടത്. info

• اشتمال القرآن على أحسن القصص.
• ഏറ്റവും നല്ല കഥകൾ ഖുർആൻ ഉൾക്കൊള്ളുന്നു. info