വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

പേജ് നമ്പർ:close

external-link copy
104 : 12

وَمَا تَسْـَٔلُهُمْ عَلَیْهِ مِنْ اَجْرٍ ؕ— اِنْ هُوَ اِلَّا ذِكْرٌ لِّلْعٰلَمِیْنَ ۟۠

നബിയേ, അവർ ചിന്തിക്കുന്നവരായിരുന്നെങ്കിൽ അവർ താങ്കളിൽ വിശ്വസിക്കുമായിരുന്നു. കാരണം നീ അവരോട് ഖുർആനിൻറെ പേരിലോ താങ്കൾ പ്രബോധനം ചെയ്യുന്നതിൻറെ പേരിലോ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഖുർആൻ ലോകർക്ക് വേണ്ടിയുള്ള ഒരു ഉൽബോധനം മാത്രമാകുന്നു. info
التفاسير:

external-link copy
105 : 12

وَكَاَیِّنْ مِّنْ اٰیَةٍ فِی السَّمٰوٰتِ وَالْاَرْضِ یَمُرُّوْنَ عَلَیْهَا وَهُمْ عَنْهَا مُعْرِضُوْنَ ۟

അല്ലാഹുവിൻറെ ഏകത്വത്തെ അറിയിക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങൾ ആകാശങ്ങളിലും ഭൂമിയിലും വ്യാപിച്ചുകിടക്കുന്നു. അവയെക്കുറിച്ച് ചിന്തിക്കാതെ അവഗണിച്ചുകൊണ്ട് അവർ അവയുടെ അടുത്ത് കൂടി കടന്ന് പോകുന്നു. അതിലേക്കവർ തിരിഞ്ഞുനോക്കുന്നേയില്ല. info
التفاسير:

external-link copy
106 : 12

وَمَا یُؤْمِنُ اَكْثَرُهُمْ بِاللّٰهِ اِلَّا وَهُمْ مُّشْرِكُوْنَ ۟

അവരിൽ അധികപേരും അല്ലാഹു സ്രഷ്ടാവാണ്, ഉപജീവനം നല്കുന്നവനാണ്, മരിപ്പിക്കുന്നവനാണ് എന്നെല്ലാം വിശ്വസിക്കുന്നത് വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ട് അവനിൽ പങ്കുചേർക്കുന്നവരായിക്കൊണ്ട് മാത്രമാണ്. അവന് സന്താനങ്ങളുണ്ടെന്ന് പോലും അവർ വാദിക്കുന്നു. അവനെത്ര പരിശുദ്ധൻ. info
التفاسير:

external-link copy
107 : 12

اَفَاَمِنُوْۤا اَنْ تَاْتِیَهُمْ غَاشِیَةٌ مِّنْ عَذَابِ اللّٰهِ اَوْ تَاْتِیَهُمُ السَّاعَةُ بَغْتَةً وَّهُمْ لَا یَشْعُرُوْنَ ۟

അവർക്ക് തടഞ്ഞു വെക്കാൻ സാധിക്കാത്ത വിധം അവരെ വലയം ചെയ്യുകയും, ആകെ മൂടുകയും ചെയ്യുന്ന ശിക്ഷ ഇഹലോകത്തായിരിക്കെ തങ്ങൾക്ക് വന്നെത്തുന്നതിനെപ്പറ്റി ബഹുദൈവ വിശ്വാസികൾ നിർഭയരായിരിക്കുകയാണോ? അല്ലെങ്കിൽ അവർക്ക് തയ്യാറെടുക്കാൻ സാധിക്കാത്തവണ്ണം നിനച്ചിരിക്കാതെ പെട്ടെന്ന് അന്ത്യദിനം അവർക്ക് വന്നെത്തുന്നതിനെപ്പറ്റി അവർ നിർഭയരായിരിക്കുകയാണോ? info
التفاسير:

external-link copy
108 : 12

قُلْ هٰذِهٖ سَبِیْلِیْۤ اَدْعُوْۤا اِلَی اللّٰهِ ؔ۫— عَلٰی بَصِیْرَةٍ اَنَا وَمَنِ اتَّبَعَنِیْ ؕ— وَسُبْحٰنَ اللّٰهِ وَمَاۤ اَنَا مِنَ الْمُشْرِكِیْنَ ۟

നബിയേ! താങ്കൾ പ്രബോധനം ചെയ്യുന്ന സമൂഹത്തോട് പറയുക: ഞാൻ ജനങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുന്ന എന്റെ മാർഗം ഇതാണ്. വ്യക്തമായ തെളിവോട് കൂടി ഞാനും എന്നെ പിൻപറ്റുകയും എൻ്റെ മാർഗം സ്വീകരിക്കുകയും എൻ്റെ ചര്യ മാതൃകയാക്കുകയും ചെയ്യുന്നവരും അതിലേക്ക് ക്ഷണിക്കുന്നു. അല്ലാഹുവിൻ്റെ മഹത്വത്തിന് യോജിക്കാത്തതോ, അവൻ്റെ പൂർണ്ണതക്ക് വിരുദ്ധമായതോ ആയ എന്തൊരു കാര്യം അല്ലാഹുവിലേക്ക് ആരെല്ലാം ചേർത്തിപ്പറഞ്ഞാലും അവൻ അതിൽ നിന്നെല്ലാം പരിശുദ്ധനാകുന്നു. ഞാൻ അല്ലാഹുവിൽ പങ്കുചേർക്കുന്നവരിൽ പെട്ടവനല്ല. മറിച്ച്, അവനെ ഏകനാക്കുന്നവരോടൊപ്പമാണ് ഞാനുള്ളത്. അവൻ എത്ര പരിശുദ്ധൻ!
info
التفاسير:

external-link copy
109 : 12

وَمَاۤ اَرْسَلْنَا مِنْ قَبْلِكَ اِلَّا رِجَالًا نُّوْحِیْۤ اِلَیْهِمْ مِّنْ اَهْلِ الْقُرٰی ؕ— اَفَلَمْ یَسِیْرُوْا فِی الْاَرْضِ فَیَنْظُرُوْا كَیْفَ كَانَ عَاقِبَةُ الَّذِیْنَ مِنْ قَبْلِهِمْ ؕ— وَلَدَارُ الْاٰخِرَةِ خَیْرٌ لِّلَّذِیْنَ اتَّقَوْا ؕ— اَفَلَا تَعْقِلُوْنَ ۟

നബിയേ, നിനക്ക് മുമ്പും മനുഷ്യരിൽ നിന്ന് പുരുഷന്മാരെ തന്നെയാണ് നാം ദൂതന്മാരായി നിയോഗിച്ചിട്ടുള്ളത്; മലക്കുകളെയല്ല. താങ്കൾക്ക് സന്ദേശം നൽകിയത് പോലെ അവർക്കും നാം സന്ദേശം നൽകി. അവരെല്ലാം പട്ടണങ്ങളിൽ നിന്നുള്ളവരായിരുന്നു; ഗ്രാമവാസികളിൽ നിന്ന് നബിമാരുണ്ടായിട്ടില്ല. അങ്ങനെ അവരുടെ സമൂഹം അവരെ കളവാക്കിയപ്പോൾ നാം അവരെ നശിപ്പിച്ചു. അപ്പോൾ താങ്കളെ കളവാക്കുന്നവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിയിട്ടില്ലേ? എന്നാൽ പരലോകത്തുള്ള അനുഗ്രഹങ്ങളാണ് ഇഹലോകത്ത് സൂക്ഷ്മത പാലിച്ചവർക്ക് കൂടുതൽ ഉത്തമമായിട്ടുള്ളത്. അക്കാര്യം നിങ്ങൾ ഗ്രഹിക്കുന്നില്ലേ? എങ്കിൽ അല്ലാഹുവിൻറെ കൽപ്പനകൾ പാലിച്ചുകൊണ്ടും, അവൻ വിരോധിച്ചവ വെടിഞ്ഞു കൊണ്ടും നിങ്ങളവനെ സൂക്ഷിക്കുക. അല്ലാഹുവിൻ്റെ കൽപ്പനകളിൽ ഏറ്റവും ഗൗരവമേറിയത് അല്ലാഹുവിലുള്ള വിശ്വാസവും, അവൻ്റെ വിലക്കുകളിൽ ഏറ്റവും ഗുരുതരമായത് അവനിൽ പങ്കുചേർക്കലുമാണ്. info
التفاسير:

external-link copy
110 : 12

حَتّٰۤی اِذَا اسْتَیْـَٔسَ الرُّسُلُ وَظَنُّوْۤا اَنَّهُمْ قَدْ كُذِبُوْا جَآءَهُمْ نَصْرُنَا ۙ— فَنُجِّیَ مَنْ نَّشَآءُ ؕ— وَلَا یُرَدُّ بَاْسُنَا عَنِ الْقَوْمِ الْمُجْرِمِیْنَ ۟

നാം നിയോഗിക്കുന്ന ദൈവദൂതന്മാരുടെ ശത്രുക്കൾക്ക് നാം അവധി നീട്ടിനൽകുന്നതാണ്. അവരെ വഴിയെ പിടികൂടേണ്ടതിനായി ഉടനടി നാമവരെ ശിക്ഷിക്കുകയില്ല. അങ്ങനെ തങ്ങളുടെ ശത്രുക്കൾ നശിപ്പിക്കപ്പെടില്ലെന്ന് നബിമാർ നിരാശപ്പെടുകയും, (അല്ലാഹുവിനെ) നിഷേധിച്ചവരെ അവൻ ശിക്ഷിക്കുകയും അവനിൽ വിശ്വസിച്ചവരെ അവൻ രക്ഷിപ്പെടുത്തുകയും ചെയ്യുന്നതാണ് എന്ന് അവർ തങ്ങളോട് പറഞ്ഞത് കളവാണെന്ന് നിഷേധികൾ വിചാരിക്കുകയും ചെയ്തപ്പോൾ നമ്മുടെ സഹായം ദൂതന്മാർക്ക് വന്നെത്തി. നിഷേധികൾക്ക് ബാധിച്ച നാശത്തിൽ നിന്ന് നബിമാരും (അവരിൽ) വിശ്വസിച്ചവരും രക്ഷപ്പെട്ടു. എന്നാൽ നമ്മുടെ ശിക്ഷ ഇറങ്ങുന്ന വേളയിൽ കുറ്റവാളികളായ ജനങ്ങളിൽ നിന്നും നമ്മുടെ ശിക്ഷ തടുക്കപ്പെടുന്നതല്ല. info
التفاسير:

external-link copy
111 : 12

لَقَدْ كَانَ فِیْ قَصَصِهِمْ عِبْرَةٌ لِّاُولِی الْاَلْبَابِ ؕ— مَا كَانَ حَدِیْثًا یُّفْتَرٰی وَلٰكِنْ تَصْدِیْقَ الَّذِیْ بَیْنَ یَدَیْهِ وَتَفْصِیْلَ كُلِّ شَیْءٍ وَّهُدًی وَّرَحْمَةً لِّقَوْمٍ یُّؤْمِنُوْنَ ۟۠

തീർച്ചയായും പ്രവാചകന്മാരുടെയും അവരുടെ സമൂഹത്തിൻറെയും ചരിത്രത്തിലും, യൂസുഫ് നബിയുടെയും സഹോദരന്മാരുടെയും ചരിത്രത്തിലും യഥാർത്ഥ ബുദ്ധിമാന്മാർക്ക് ഗുണപാഠമുണ്ട്. ഈ ചരിത്രങ്ങൾ ഉൾക്കൊള്ളുന്ന ഖുർആൻ അല്ലാഹുവിൻറെ പേരിൽ കെട്ടിയുണ്ടാക്കപ്പെട്ട ഒരു വർത്തമാനമല്ല. പ്രത്യുത; ഖുർആനിന് മുൻപ് അല്ലാഹുവിൽ നിന്നിറക്കപ്പെട്ട വേദങ്ങളെ ശരിവെക്കുന്നതും, വിശദീകരണം ആവശ്യമുള്ള വിധിവിലക്കുകളും മതനിയമങ്ങളും വിശദീകരിക്കുന്നതും, എല്ലാ നന്മകളിലേക്കും വഴികാട്ടുന്നതും, വിശ്വസിക്കുന്നവർക്ക് കാരുണ്യവുമാകുന്നു (ഖുർആൻ). അതിൽ വിശ്വസിച്ചവർ; അവർക്കാകുന്നു ഖുർആൻ ഉപകാരപ്രദമാവുക. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• أن الداعية لا يملك تصريف قلوب العباد وحملها على الطاعات، وأن أكثر الخلق ليسوا من أهل الهداية.
• ജനങ്ങളുടെ ഹൃദയം അല്ലാഹുവിനെ അനുസരിപ്പിക്കുന്നതാക്കാൻ കഴിയുംവിധം പ്രബോധകർക്ക് ജനങ്ങളുടെ ഹൃദയത്തിന് മേൽ അധികാരമില്ലെന്നും, ജനങ്ങളിൽ അധികപേരും സന്മാർഗം സ്വീകരിക്കുന്നവർ ആയിരിക്കില്ലെന്നും ഈ ആയത്തുകൾ ഓർമ്മപ്പെടുത്തുന്നു. info

• ذم المعرضين عن آيات الله الكونية ودلائل توحيده المبثوثة في صفحات الكون.
• പ്രപഞ്ചത്തിൻ്റെ താളുകളിൽ വിതറപ്പെട്ട അല്ലാഹുവിൻറെ ഏകത്വത്തെക്കുറിക്കുന്ന തെളിവുകളിൽ നിന്നും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിൽ നിന്നും പിന്തിരിഞ്ഞുകളയുന്നവരെ ആക്ഷേപിക്കുന്നു. info

• شملت هذه الآية ﴿ قُل هَذِهِ سَبِيلِي...﴾ ذكر بعض أركان الدعوة، ومنها: أ- وجود منهج:﴿ أَدعُواْ إِلَى اللهِ ﴾. ب - ويقوم المنهج على العلم: ﴿ عَلَى بَصِيرَةٍ﴾. ج - وجود داعية: ﴿ أَدعُواْ ﴾ ﴿أَنَا﴾. د - وجود مَدْعُوِّين: ﴿ وَمَنِ اتَّبَعَنِي ﴾.
• 'പറയുക! ഇതാകുന്നു എൻ്റെ മാർഗം' എന്ന അർത്ഥത്തിൽ ആരംഭിക്കുന്ന ആയത്ത് ഇസ്ലാമിക പ്രബോധനത്തിൻ്റെ ചില നിർബന്ധ ഘടകങ്ങൾ വിവരിക്കുന്നു. അതിൽ പെട്ടതാണ്: 1. പ്രബോധത്തിന് ഒരു രീതിശാസ്ത്രം ഉണ്ടായിരിക്കണം. 'ഞാൻ അല്ലാഹുവിലേക്കാണ് ക്ഷണിക്കുന്നത്' എന്ന വാക്കിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം. 2. പ്രബോധനം നിലകൊള്ളുന്നത് മതപരമായ അറിവിൻ്റെ അടിസ്ഥാനത്തിലായിരിക്കണം. 'ദൃഢബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ' എന്ന വാക്കിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം. 3. പ്രബോധനം നിർവ്വഹിക്കുന്ന വ്യക്തി ഉണ്ടായിരിക്കണം. "ഞാൻ ക്ഷണിക്കുന്നു", എന്ന പദത്തിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം. 4. പ്രബോധനം കേൾക്കുന്ന പ്രബോധിത സമൂഹം ഉണ്ടായിരിക്കണം. 'എന്നെ പിൻപറ്റിയവർ' എന്ന വാക്കിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം. info