വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
49 : 11

تِلْكَ مِنْ اَنْۢبَآءِ الْغَیْبِ نُوْحِیْهَاۤ اِلَیْكَ ۚ— مَا كُنْتَ تَعْلَمُهَاۤ اَنْتَ وَلَا قَوْمُكَ مِنْ قَبْلِ هٰذَا ۛؕ— فَاصْبِرْ ۛؕ— اِنَّ الْعَاقِبَةَ لِلْمُتَّقِیْنَ ۟۠

നൂഹ് നബിയുടെ ഈ കഥ അദൃശ്യ ജ്ഞാനങ്ങളിൽ പെട്ടതത്രെ. നബിയേ, അല്ലാഹുവിൽ നിന്നുള്ള ഈ സന്ദേശം താങ്കൾക്ക് ലഭിക്കുന്നതിനുമുൻപ് താങ്കളോ, താങ്കളുടെ ജനതയോ അതറിയുമായിരുന്നില്ല. അതുകൊണ്ട്, താങ്കളുടെ ജനതയുടെ ഉപദ്രവങ്ങളിലും കളവാക്കലിലും നൂഹ് നബി ക്ഷമിച്ചതുപോലെ ക്ഷമിക്കുക. തീർച്ചയായും സഹായവും വിജയവും അല്ലാഹുവിൻറെ കൽപ്പനകൾ സൂക്ഷിക്കുന്നവർക്കും അവൻറെ വിരോധങ്ങൾ വെടിയുന്നവർക്കുമായിരിക്കും. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• لا يملك الأنبياء الشفاعة لمن كفر بالله حتى لو كانوا أبناءهم.
• അല്ലാഹുവിൽ അവിശ്വസിച്ചവർക്ക് വേണ്ടി ശുപാർശ ചെയ്യാൻ നബിമാർക്ക് പോലും അവകാശമില്ല; അവർ സ്വന്തം മക്കളാണെങ്കിൽ പോലും. info

• عفة الداعية وتنزهه عما في أيدي الناس أقرب للقبول منه.
• ജനങ്ങളുടെ കൈകളിലുള്ളതിൽ (സമ്പത്ത്) നിന്ന് പ്രബോധകൻ വിട്ടു നിൽക്കുമ്പോഴാണ് അവൻറെ (പ്രബോധനം) സ്വീകരിക്കപ്പെടാൻ ഏറ്റവും സാധ്യതയുള്ളത്. info

• فضل الاستغفار والتوبة، وأنهما سبب إنزال المطر وزيادة الذرية والأموال.
• പശ്ചാത്താപത്തിൻ്റെയും പാപമോചനത്തിൻറെയും ശ്രേഷ്ടത. അവരണ്ടും, മഴവർഷിക്കാനും സമ്പത്തിലും സന്താനത്തിലും അഭിവൃദ്ധി ഉണ്ടാവാനും കാരണമാണ്. info