വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

ആദിയാത്ത്

സൂറത്തിൻ്റെ ഉദ്ദേശ്യങ്ങളിൽ പെട്ടതാണ്:
تحذير الإنسان من الجحود والطمع بتذكيره بالآخرة.
പരലോകത്തെ കുറിച്ച് ഓർമ്മപ്പെടുത്തി കൊണ്ട് സത്യത്തെ നിഷേധിക്കുന്നതിൽ നിന്നും, ഐഹികജീവിതത്തോടുള്ള ആർത്തി വെച്ചുപുലർത്തുന്നതിൽ നിന്നും മനുഷ്യരെ താക്കീത് ചെയ്യുന്നു. info

external-link copy
1 : 100

وَالْعٰدِیٰتِ ضَبْحًا ۟ۙ

വേഗതയിൽ സഞ്ചരിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. വളരെ വേഗതയിൽ സഞ്ചരിക്കുന്നത് കാരണത്താൽ അതിൻ്റെ കിതപ്പിൻ്റെ ശബ്ദം കേൾക്കുന്നുണ്ട്. info
التفاسير:

external-link copy
2 : 100

فَالْمُوْرِیٰتِ قَدْحًا ۟ۙ

പാറക്കല്ലുകൾക്ക് മുകളിൽ കുളമ്പുകൾ ശക്തമായി ഉരസി തീപ്പൊരി പറപ്പിച്ച് കുതിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു. info
التفاسير:

external-link copy
3 : 100

فَالْمُغِیْرٰتِ صُبْحًا ۟ۙ

പ്രഭാതത്തിൽ ശത്രുക്കൾക്ക് നേരെ കുതിച്ചു പായുന്ന കുതിരകളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
4 : 100

فَاَثَرْنَ بِهٖ نَقْعًا ۟ۙ

തങ്ങളുടെ ചലനം കൊണ്ട് അവ പൊടിപറത്തിയിരിക്കുന്നു. info
التفاسير:

external-link copy
5 : 100

فَوَسَطْنَ بِهٖ جَمْعًا ۟ۙ

അങ്ങനെ തങ്ങളുടെ മേലിരിക്കുന്ന പടയാളിയെയും കൊണ്ട് ശത്രുസംഘത്തിന് നടുവിൽ അത് പ്രവേശിച്ചിരിക്കുന്നു. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• خشية الله سبب في رضاه عن عبده.
* സൃഷ്ടികളിൽ ഏറ്റവും മോശം (ഇസ്ലാമിനെ) നിഷേധിച്ചവരാണ്. അവരിൽ ഏറ്റവും നല്ലവർ (ഇസ്ലാമിൽ) വിശ്വസിച്ചവരും. info

• شهادة الأرض على أعمال بني آدم.
* അല്ലാഹുവിനോട് ഭയഭക്തിയുണ്ടാവുക എന്നത് അവനെ അല്ലാഹു തൃപ്തിപ്പെടാനുള്ള കാരണമാണ്. info

• الكفار شرّ الخليقة، والمؤمنون خيرها.
* മനുഷ്യരുടെ പ്രവർത്തനങ്ങൾക്ക് ഭൂമി സാക്ഷ്യം പറയും. info