വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
93 : 10

وَلَقَدْ بَوَّاْنَا بَنِیْۤ اِسْرَآءِیْلَ مُبَوَّاَ صِدْقٍ وَّرَزَقْنٰهُمْ مِّنَ الطَّیِّبٰتِ ۚ— فَمَا اخْتَلَفُوْا حَتّٰی جَآءَهُمُ الْعِلْمُ ؕ— اِنَّ رَبَّكَ یَقْضِیْ بَیْنَهُمْ یَوْمَ الْقِیٰمَةِ فِیْمَا كَانُوْا فِیْهِ یَخْتَلِفُوْنَ ۟

തീർച്ചയായും ഇസ്രാഈൽ സന്തതികളെ അനുഗൃഹീതമായ ശാം നാടുകളിൽ തൃപ്തികരമായതും സ്തുത്യർഹവുമായ താവളത്തിൽ നാം കുടിയിരുത്തുകയും, ഹലാലും വിശിഷ്ടവുമായ വസ്തുക്കളിൽ നിന്ന് അവർക്ക് നാം ആഹാരം നൽകുകയും ചെയ്തു. എന്നാൽ മുഹമ്മദ് നബി (ﷺ
) യുടെ വിശേഷണങ്ങളെക്കുറിച്ച് അവർ പാരായണം ചെയ്യുന്ന തൗറാത്തിലുള്ളതിനെ സത്യപ്പെടുത്തി ഖുർആൻ അവതരിക്കുന്നത് വരെ അവരുടെ ദീനിൽ അവർ ഭിന്നിച്ചിട്ടില്ല. അത് അവർ നിഷേധിച്ചപ്പോൾ അവരുടെ നാട് അവരിൽ നിന്ന് നഷ്ടപ്പെട്ടു. പ്രവാചകരേ, അവർ ഭിന്നിച്ചു കൊണ്ടിരുന്ന കാര്യത്തിൽ ഉയിർത്തെഴുന്നേൽപിൻ്റെ നാളിൽ നിൻ്റെ രക്ഷിതാവ് അവർക്കിടയിൽ വിധികൽപിക്കുക തന്നെ ചെയ്യും. സത്യത്തിൽ നിലയുറപ്പിച്ചവർക്കും അസത്യത്തിൽ നിലയുറപ്പിച്ചവർക്കും അവർ അർഹിക്കുന്നത് അല്ലാഹു പ്രതിഫലമായി നൽകും.
info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• وجوب الثبات على الدين، وعدم اتباع سبيل المجرمين.
• കുറ്റവാളികളുടെ മാർഗ്ഗം പിന്തുടരാതെ മതത്തിൽ ഉറച്ചുനിൽക്കൽ നിർബന്ധമാണ്. info

• لا تُقْبل توبة من حَشْرَجَت روحه، أو عاين العذاب.
• ആത്മാവിനെ പിടിക്കുമ്പോഴും ശിക്ഷ നേരിൽ കാണുമ്പോഴുമുള്ള പശ്ചാത്താപം സ്വീകരിക്കപ്പെടുകയില്ല. info

• أن اليهود والنصارى كانوا يعلمون صفات النبي صلى الله عليه وسلم، لكن الكبر والعناد هو ما منعهم من الإيمان.
• ജൂതന്മാർക്കും ക്രൈസ്തവർക്കും നബി (ﷺ) യുടെ വിശേഷണങ്ങൾ അറിയാമായിരുന്നു. എന്നാൽ അഹങ്കാരവും ശാഠ്യവുമാണ് വിശ്വാസത്തിൽ നിന്നും അവരെ പിന്തിരിപ്പിച്ചത്. info