വിശുദ്ധ ഖുർആൻ പരിഭാഷ - മലയാള പരിഭാഷ - ചെറിയ മുണ്ടം അബ്ദുൽ ഹമീദ് മദനി

ഇൻസാൻ

external-link copy
1 : 76

هَلْ اَتٰی عَلَی الْاِنْسَانِ حِیْنٌ مِّنَ الدَّهْرِ لَمْ یَكُنْ شَیْـًٔا مَّذْكُوْرًا ۟

മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?(1) info

1) പ്രപഞ്ചമാകെ തന്റെ ഇച്ഛക്കൊത്ത് വര്‍ത്തിക്കണമെന്ന് മോഹിക്കുന്ന സ്വേച്ഛാധിപതി തന്റെ അസ്തിത്വത്തിന്റെ ക്ഷണികതയെപ്പറ്റി മറന്നുപോകുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ അസ്തിത്വമേയില്ലായിരുന്നുവെന്നും, തന്റെ അഭാവത്തില്‍ തനിക്കുമുമ്പ് ലോകം നിലനിന്നിരുന്നുവെന്നുമുള്ള വസ്തുത അവന്‍ വിസ്മരിക്കുന്നു.

التفاسير: