2) യഹ്‌യാ നബി(عليه السلام)യെ ക്രിസ്ത്യാനികള്‍ വിളിക്കുന്നത് യോഹന്നാന്‍ (സ്‌നാപകന്‍) എന്നാണ്.
3) ഒഴിഞ്ഞിരുന്ന് അല്ലാഹുവിനെ ധാരാളമായി സ്മരിക്കാനും അവനെ ആരാധിക്കുവാനും വേണ്ടിയാണ് അവര്‍ അങ്ങനെ ചെയ്തത്.
4) റൂഹ് (ആത്മാവ്), റൂഹുല്‍ ഖുദുസ് (പരിശുദ്ധാത്മാവ്) എന്നീ വാക്കുകള്‍ ജിബ്‌രീല്‍ എന്ന മലക്കിനെ സംബന്ധിച്ച് വിശുദ്ധഖുര്‍ആനില്‍ പലയിടത്തും പ്രയോഗിച്ചിട്ടുണ്ട്.
5) പ്രത്യക്ഷപ്പെട്ടത് ഒരു മലക്കാണെന്ന വസ്തുത അറിയാതെയാണ് അവര്‍ അപ്രകാരം പറഞ്ഞത്.
6) പ്രസവവേദനയുണ്ടായപ്പോള്‍ മരത്തില്‍ ചാരിയിരുന്ന് വിശ്രമിക്കാന്‍ വേണ്ടിയായിരിക്കും അവര്‍ അങ്ങോട്ട് ചെന്നത്.
7) 'സരിയ്യ്' എന്ന പദത്തിനാണ് ഇവിടെ അരുവി എന്ന് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. മഹാന്‍ എന്നും ആ പദത്തിന് അര്‍ത്ഥമുണ്ട്. ആ അര്‍ത്ഥപ്രകാരം 'ഖദ്ജഅല...' എന്ന വാക്യാംശത്തിൻ്റെ പരിഭാഷ 'നിൻ്റെ രക്ഷിതാവ് നിനക്ക് കീഴില്‍ ഒരു മഹാനെ (മഹാനായ പുത്രനെ) ഉണ്ടാക്കിയിരിക്കുന്നു' എന്നായിരിക്കും. വിളിച്ചുപറഞ്ഞത് ഒരു മലക്കാണോ അതല്ല, നവജാതശിശുവായ ഈസാ(عليه السلام) തന്നെയാണോ എന്ന കാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ട്. ഈസാ (عليه السلام) തൊട്ടിലില്‍വെച്ച് സംസാരിച്ച കാര്യം 30ാം വചനത്തില്‍ പറയുന്നുണ്ട്.