വിശുദ്ധ ഖുർആൻ പരിഭാഷ - മലയാള പരിഭാഷ - ചെറിയ മുണ്ടം അബ്ദുൽ ഹമീദ് മദനി

യൂസുഫ്

external-link copy
1 : 12

الٓرٰ ۫— تِلْكَ اٰیٰتُ الْكِتٰبِ الْمُبِیْنِ ۟۫

അലിഫ്‌-ലാം-റാ. സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളാകുന്നു അവ. info
التفاسير:

external-link copy
2 : 12

اِنَّاۤ اَنْزَلْنٰهُ قُرْءٰنًا عَرَبِیًّا لَّعَلَّكُمْ تَعْقِلُوْنَ ۟

നിങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടി അത് അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി(1) അവതരിപ്പിച്ചിരിക്കുന്നു. info

1) ഖുര്‍ആന്‍ എന്ന അറബിപദത്തിന് 'പാരായണം' എന്നും, 'പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം' എന്നും അര്‍ത്ഥമുണ്ട്.

التفاسير:

external-link copy
3 : 12

نَحْنُ نَقُصُّ عَلَیْكَ اَحْسَنَ الْقَصَصِ بِمَاۤ اَوْحَیْنَاۤ اِلَیْكَ هٰذَا الْقُرْاٰنَ ۖۗ— وَاِنْ كُنْتَ مِنْ قَبْلِهٖ لَمِنَ الْغٰفِلِیْنَ ۟

നിനക്ക് ഈ ഖുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്‌. തീര്‍ച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു.(2) info

2) യൂസുഫ് നബി(عليه السلام)യുടേതടക്കം ധാരാളം ചരിത്രവിവരണങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. ചരിത്രത്തില്‍ നിന്ന് സത്യവിശ്വാസികള്‍ അനിവാര്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തെരഞ്ഞെടുത്ത് ഏറ്റവും നല്ല രീതിയില്‍ വിവരിക്കുകയാണ് അല്ലാഹു ചെയ്യുന്നത്. അല്ലാഹുവിൽ നിന്നുള്ള ബോധനം ലഭിക്കുന്നതിനു മുമ്പ് നബി(ﷺ)ക്ക് ഈ ചരിത്ര വസ്തുതകളൊന്നും അറിയില്ലായിരുന്നു.

التفاسير:

external-link copy
4 : 12

اِذْ قَالَ یُوْسُفُ لِاَبِیْهِ یٰۤاَبَتِ اِنِّیْ رَاَیْتُ اَحَدَ عَشَرَ كَوْكَبًا وَّالشَّمْسَ وَالْقَمَرَ رَاَیْتُهُمْ لِیْ سٰجِدِیْنَ ۟

യൂസുഫ് തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: 'എന്‍റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.' info
التفاسير: