1) ഒന്നുകില്‍ ശത്രുക്കളാല്‍ ഉന്മൂലനം ചെയ്യപ്പെടുക അല്ലെങ്കില്‍ ശത്രുക്കളെ ഉന്മൂലനം ചെയ്യുക-രണ്ടിലൊന്ന് അനിവാര്യമായിത്തീരുന്ന സാഹചര്യത്തിലാണ് റസൂലും സ്വഹാബികളും ആദ്യകാലത്ത് യുദ്ധത്തിന് ഒരുങ്ങിയത്. ഇത്തരം ഒരു യുദ്ധത്തില്‍ ശത്രുവിനെ അമര്‍ച്ച ചെയ്യുന്നതിനുമുമ്പ് ഏത് വിധം ദാക്ഷിണ്യവും ആത്മഹത്യാപരമായിരിക്കും. ഉന്മൂലന ഭീഷണി നീങ്ങിക്കഴിഞ്ഞാല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കുകയും, ഉചിതമായ മറ്റു നടപടികള്‍ സ്വീകരിക്കുകയുമാവാം.
2) യുദ്ധഭീഷണി നീങ്ങിയാല്‍ സമാധാനപൂര്‍വം സഹവര്‍ത്തിക്കൽ ഉചിതമായ സാഹചര്യത്തിൽ അങ്ങനെ ചെയ്യാം.
3) അല്ലാഹുവെ സഹായിക്കുക എന്നാല്‍ അല്ലാഹുവിന്റെ ദീനിനുവേണ്ടി സേവനം ചെയ്യുക എന്നര്‍ത്ഥം.