Terjemahan makna Alquran Alkarim - Terjemahan Berbahasa Malayalam - Abdul Hamid Haidar dan Konhi Muhammad

ന്നാസിആത്ത്

external-link copy
1 : 79

وَالنّٰزِعٰتِ غَرْقًا ۟ۙ

(അവിശ്വാസികളിലേക്ക്‌) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം. info
التفاسير:

external-link copy
2 : 79

وَّالنّٰشِطٰتِ نَشْطًا ۟ۙ

(സത്യവിശ്വാസികളുടെ ആത്മാവുകളെ) സൗമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ സത്യം. info
التفاسير:

external-link copy
3 : 79

وَّالسّٰبِحٰتِ سَبْحًا ۟ۙ

ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം. info
التفاسير:

external-link copy
4 : 79

فَالسّٰبِقٰتِ سَبْقًا ۟ۙ

എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം. info
التفاسير:

external-link copy
5 : 79

فَالْمُدَبِّرٰتِ اَمْرًا ۟ۘ

കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.(1) info

1) ഒന്നുമുതല്‍ അഞ്ചുകൂടിയുള്ള വചനങ്ങളിലെ വിശേഷണങ്ങളൊക്കെ മലക്കുകളെപ്പറ്റിയാണെന്ന അഭിപ്രായക്കാരാണ് പ്രമുഖവ്യാഖ്യാതാക്കള്‍. അല്ലാഹു തന്റെ സൃഷ്ടികളില്‍ താനുദ്ദേശിക്കുന്നവരുടെ പേരില്‍ സത്യം ചെയ്യുന്നു.

التفاسير:

external-link copy
6 : 79

یَوْمَ تَرْجُفُ الرَّاجِفَةُ ۟ۙ

ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം. info
التفاسير:

external-link copy
7 : 79

تَتْبَعُهَا الرَّادِفَةُ ۟ؕ

അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും.(2) info

2) ലോകാവസാനത്തില്‍ കാഹളം മുഴക്കപ്പെടുന്ന സന്ദര്‍ഭങ്ങളെപ്പറ്റിയാണ് പരാമര്‍ശം.

التفاسير:

external-link copy
8 : 79

قُلُوْبٌ یَّوْمَىِٕذٍ وَّاجِفَةٌ ۟ۙ

ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും. info
التفاسير:

external-link copy
9 : 79

اَبْصَارُهَا خَاشِعَةٌ ۟ۘ

അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും info
التفاسير:

external-link copy
10 : 79

یَقُوْلُوْنَ ءَاِنَّا لَمَرْدُوْدُوْنَ فِی الْحَافِرَةِ ۟ؕ

അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ? info
التفاسير:

external-link copy
11 : 79

ءَاِذَا كُنَّا عِظَامًا نَّخِرَةً ۟ؕ

നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?) info
التفاسير:

external-link copy
12 : 79

قَالُوْا تِلْكَ اِذًا كَرَّةٌ خَاسِرَةٌ ۟ۘ

അവര്‍ പറയുകയാണ്‌: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌. info
التفاسير:

external-link copy
13 : 79

فَاِنَّمَا هِیَ زَجْرَةٌ وَّاحِدَةٌ ۟ۙ

അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും. info
التفاسير:

external-link copy
14 : 79

فَاِذَا هُمْ بِالسَّاهِرَةِ ۟ؕ

അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.(3) info

3) എല്ലാവരും ഖബ്‌റുകളില്‍ നിന്ന് പുറത്തുവന്ന്, നിരപ്പായ ഭൂതലത്തില്‍ സമ്മേളിക്കുമെന്നര്‍ത്ഥം. ലോകാവസാനത്തോടെ ഭൂമിയിലുള്ളതൊക്കെ നശിക്കുകയും, ഭൂമുഖം ഒരു നിരന്ന പ്രതലമാകുകയും ചെയ്യുന്നതാണ്. അവിടെയാണ് ഉയിര്‍ത്തെഴുന്നേറ്റ മനുഷ്യര്‍ സമ്മേളിക്കുന്നത്.

التفاسير:

external-link copy
15 : 79

هَلْ اَتٰىكَ حَدِیْثُ مُوْسٰی ۟ۘ

മൂസാ (നബി)യുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ? info
التفاسير:

external-link copy
16 : 79

اِذْ نَادٰىهُ رَبُّهٗ بِالْوَادِ الْمُقَدَّسِ طُوًی ۟ۚ

ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: info
التفاسير: