1) നബി(ﷺ)യുടെ പ്രവാചകത്വത്തില്‍ തങ്ങള്‍ വിശ്വസിക്കണമെങ്കില്‍ സ്പഷ്ടമായ വല്ല ദൃഷ്ടാന്തവും കണ്ടേ തീരൂവെന്ന് മക്കയിലെ സത്യനിഷേധികള്‍ ശഠിച്ചപ്പോള്‍ ചന്ദ്രന്‍ പിളരുകയും, മക്കയിലുള്ളവരൊക്കെ അത് നേരില്‍ കാണുകയും ചെയ്തതായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളില്‍ കാണാം.
2) അന്ത്യവിചാരണക്കായി ജനങ്ങളെല്ലാം ഉയിര്‍ത്തെഴുന്നേറ്റു വരാന്‍ കാഹളം മുഴക്കുന്ന ഇസ്‌റാഫീല്‍ എന്ന മലക്കിനെയാണ് ഇവിടെ 'വിളിക്കുന്നവന്‍' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് പ്രമുഖ വ്യാഖ്യാതാക്കളുടെ അഭിപ്രായം.
5) മനുഷ്യര്‍ക്ക് അവരുടെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനും നടപ്പിലാക്കാനും നടപടിക്രമങ്ങള്‍ പലതും പൂര്‍ത്തിയാക്കേണ്ടതുണ്ടാകും. പല ഉപാധികളും ഒത്തുവരേണ്ടതുണ്ടാകും. എന്നാല്‍ അല്ലാഹുവിന്റെ കല്പന ഒട്ടും താമസം കൂടാതെ ഒറ്റയടിക്ക് നടപ്പില്‍ വരുന്നു.