Terjemahan makna Alquran Alkarim - Terjemahan Berbahasa Malayalam - Abdul Hamid Haidar dan Konhi Muhammad

external-link copy
54 : 5

یٰۤاَیُّهَا الَّذِیْنَ اٰمَنُوْا مَنْ یَّرْتَدَّ مِنْكُمْ عَنْ دِیْنِهٖ فَسَوْفَ یَاْتِی اللّٰهُ بِقَوْمٍ یُّحِبُّهُمْ وَیُحِبُّوْنَهٗۤ ۙ— اَذِلَّةٍ عَلَی الْمُؤْمِنِیْنَ اَعِزَّةٍ عَلَی الْكٰفِرِیْنَ ؗ— یُجَاهِدُوْنَ فِیْ سَبِیْلِ اللّٰهِ وَلَا یَخَافُوْنَ لَوْمَةَ لَآىِٕمٍ ؕ— ذٰلِكَ فَضْلُ اللّٰهِ یُؤْتِیْهِ مَنْ یَّشَآءُ ؕ— وَاللّٰهُ وَاسِعٌ عَلِیْمٌ ۟

സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌.(10) അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു (അടിമകളുടെ ആവശ്യങ്ങളെല്ലാം നൽകാൻ) വിശാലതയുള്ളവനും സര്‍വ്വജ്ഞനുമത്രെ. info

10) അല്ലാഹുവിന്‍റെ മതം നിലനില്‍ക്കുന്നത് നിങ്ങളെ ആശ്രയിച്ചിട്ടല്ല. നിങ്ങള്‍ കൂറുമാറിയതു കൊണ്ട് സത്യദീന്‍ പൊളിഞ്ഞു പോവുകയുമില്ല. ഏതുകാലത്തും അല്ലാഹുവുമായി സുദൃഢ ബന്ധമുളള ഒരു വിഭാഗം ദീനിനു വേണ്ടി സേവനമര്‍പ്പിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ ഇഹപരവിജയം എന്ന വസ്തുത നിങ്ങള്‍ എപ്പോഴും ഓര്‍മ്മിച്ചിരിക്കണം.

التفاسير: