Terjemahan makna Alquran Alkarim - Terjemahan Berbahasa Malayalam - Abdul Hamid Haidar dan Konhi Muhammad

റൂം

external-link copy
1 : 30

الٓمّٓ ۟ۚ

അലിഫ്‌-ലാം-മീം info
التفاسير:

external-link copy
2 : 30

غُلِبَتِ الرُّوْمُ ۟ۙ

റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു.(1) info

1) റസൂലി(ﷺ)ന്റെ കാലത്തും, തൊട്ടുമുമ്പും അറേബ്യന്‍ അര്‍ദ്ധദ്വീപിന്റെ ചില ഭാഗങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി പേര്‍ഷ്യക്കാരും റോമക്കാരും തമ്മില്‍ യുദ്ധം നടന്നുകൊണ്ടിരുന്നു. വേദക്കാരായ ക്രിസ്ത്യാനികളെന്ന നിലയില്‍ റോമക്കാരോടായിരുന്നു മുസ്‌ലിംകള്‍ക്ക് അനുഭാവം. ബഹുദൈവാരാധകരായ അറബികള്‍ക്ക് പേര്‍ഷ്യക്കാരോടായിരുന്നു അനുഭാവം. ഹിജ്‌റയ്ക്ക് ആറോ ഏഴോ വര്‍ഷം മുമ്പ് റോമക്കാര്‍ക്കെതിരില്‍ പേര്‍ഷ്യക്കാര്‍ വിജയം നേടിയപ്പോള്‍ ബഹുദൈവാരാധകര്‍ അതില്‍ ആഹ്‌ളാദം പ്രകടിപ്പിക്കുകയും മുസ്‌ലിംകളെ പരിഹസിക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തിലാണ് ഈ വചനങ്ങള്‍ അവതരിപ്പിച്ചത്.
റോമക്കാരുടെ പരാജയം താല്‍ക്കാലികം മാത്രമാണെന്നും, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയം നേടുമെന്നും അല്ലാഹു പ്രഖ്യാപിക്കുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധഖുര്‍ആന്റെ പ്രവചനം പുലര്‍ന്നു. റോമക്കാര്‍ വിജയം നേടുകയും, പേര്‍ഷ്യയുടെ അധീനത്തിലിരുന്ന പല പ്രദേശങ്ങളിലും അവര്‍ അധിനിവേശം നടത്തുകയും ചെയ്തു.

التفاسير:

external-link copy
3 : 30

فِیْۤ اَدْنَی الْاَرْضِ وَهُمْ مِّنْ بَعْدِ غَلَبِهِمْ سَیَغْلِبُوْنَ ۟ۙ

അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌. info
التفاسير:

external-link copy
4 : 30

فِیْ بِضْعِ سِنِیْنَ ؕ۬— لِلّٰهِ الْاَمْرُ مِنْ قَبْلُ وَمِنْ بَعْدُ ؕ— وَیَوْمَىِٕذٍ یَّفْرَحُ الْمُؤْمِنُوْنَ ۟ۙ

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേ ദിവസം സത്യവിശ്വാസികള്‍ സന്തുഷ്ടരാകുന്നതാണ്‌. info
التفاسير:

external-link copy
5 : 30

بِنَصْرِ اللّٰهِ ؕ— یَنْصُرُ مَنْ یَّشَآءُ ؕ— وَهُوَ الْعَزِیْزُ الرَّحِیْمُ ۟ۙ

അല്ലാഹുവിന്‍റെ സഹായം കൊണ്ട്‌. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവനത്രെ പ്രതാപിയും കരുണ ചൊരിയുന്നവനും. info
التفاسير: