Terjemahan makna Alquran Alkarim - Terjemahan Berbahasa Malayalam - Abdul Hamid Haidar dan Konhi Muhammad

external-link copy
5 : 17

فَاِذَا جَآءَ وَعْدُ اُوْلٰىهُمَا بَعَثْنَا عَلَیْكُمْ عِبَادًا لَّنَاۤ اُولِیْ بَاْسٍ شَدِیْدٍ فَجَاسُوْا خِلٰلَ الدِّیَارِ وَكَانَ وَعْدًا مَّفْعُوْلًا ۟

അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തേതിന്ന് നിശ്ചയിച്ച (ശിക്ഷയുടെ) സമയമായാല്‍ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാരെ നിങ്ങളുടെ നേരെ നാം അയക്കുന്നതാണ്‌. അങ്ങനെ അവര്‍ വീടുകള്‍ക്കിടയില്‍ (നിങ്ങളെ) തെരഞ്ഞു നടക്കും.(2) അത് പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു വാഗ്ദാനം തന്നെയാകുന്നു.(3) info

2) നിങ്ങളെ കൊല്ലാനും, സ്വത്തുക്കള്‍ കവര്‍ച്ച ചെയ്യാനുംവേണ്ടി നിങ്ങളുടെ അധിവാസകേന്ദ്രങ്ങളിലാകെ അവര്‍ തെരച്ചില്‍ നടത്തും എന്നര്‍ത്ഥം.
3) വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ച ഈ സംഭവം ഏതെന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല. യഹൂദന്മാരുടെ നേരെ ആക്രമണം അഴിച്ചുവിട്ട മൂന്ന് രാജാക്കന്മാരുടെ പേര് ഇതോടനുബന്ധിച്ച് പറയപ്പെടുന്നുണ്ട്. ഒന്ന്, ജാലൂത്ത് അഥവാ ഗോലിയത്ത്. രണ്ട്, ബാബിലോണിലെ സിന്‍ഹാരിബ്. മൂന്ന്, ബുഖ്തുനസ്സര്‍ അഥവാ നെബുക്കഡ് നസ്സര്‍ എന്ന ബാബിലോണിയന്‍ ചക്രവര്‍ത്തി. യഹൂദന്മാര്‍ അതിക്രമത്തിൻ്റെയും അഹങ്കാരത്തിൻ്റെയും ഔന്നത്യത്തിലായിരിക്കെ കനത്ത ആക്രമണത്തിലൂടെ അവരെ തൂത്തുവാരിയ ഉഗ്രപരാക്രമശാലിയെപറ്റി ഇവിടെയുളള വിവരണം നെബുക്കഡ് നസ്സറിൻ്റെ ചരിത്രവുമായാണ് കൂടുതല്‍ യോജിക്കുന്നത്.

التفاسير: