क़ुरआन के अर्थों का अनुवाद - पवित्र क़ुरआन की संक्षिप्त व्याख्या का मलयालम अनुवाद।

पृष्ठ संख्या:close

external-link copy
52 : 51

كَذٰلِكَ مَاۤ اَتَی الَّذِیْنَ مِنْ قَبْلِهِمْ مِّنْ رَّسُوْلٍ اِلَّا قَالُوْا سَاحِرٌ اَوْ مَجْنُوْنٌ ۟۫

മക്കക്കാർ നബി -ﷺ- യെ നിഷേധിച്ചത് പോലെ തന്നെ മുൻപുള്ള സമുദായങ്ങളും നിഷേധിച്ചിട്ടുണ്ട്. അല്ലാഹുവിങ്കൽ നിന്ന് ഏതൊരു ദൂതൻ അവരിലേക്ക് ചെന്നപ്പോഴും 'ഇയാൾ മാരണക്കാരനോ ഭ്രാന്തനോ' ആണെന്ന് അവരെല്ലാം പറയാതിരുന്നിട്ടില്ല. info
التفاسير:

external-link copy
53 : 51

اَتَوَاصَوْا بِهٖ ۚ— بَلْ هُمْ قَوْمٌ طَاغُوْنَ ۟ۚ

നിഷേധികളുടെ ആദ്യ തലമുറക്കാർ പിൻതലമുറക്കാർക്ക് അല്ലാഹുവിൻ്റെ ദൂതന്മാരെ നിഷേധിക്കണമെന്ന അന്തിമോപദേശം നൽകിയിരിക്കുകയാണോ?! അല്ല! അവർ ചെയ്തു വെച്ച അതിക്രമങ്ങളാണ് അവരെ ഒരു പോലെ നിഷേധികളാക്കിയത്. info
التفاسير:

external-link copy
54 : 51

فَتَوَلَّ عَنْهُمْ فَمَاۤ اَنْتَ بِمَلُوْمٍ ۟ؗ

അല്ലാഹുവിൻ്റെ റസൂലേ! ഈ നിഷേധികളെ നീ അവഗണിച്ചേക്കുക. നീ ആക്ഷേപാർഹനല്ല. അവരിലേക്ക് എത്തിച്ചു കൊടുക്കാൻ ബാധ്യത ഏൽപ്പിക്കപ്പെട്ടത് അവർക്ക് നീ എത്തിച്ചു നൽകിയിരിക്കുന്നു. info
التفاسير:

external-link copy
55 : 51

وَّذَكِّرْ فَاِنَّ الذِّكْرٰی تَنْفَعُ الْمُؤْمِنِیْنَ ۟

അവർ തിരിഞ്ഞു കളയുന്നു എന്നത് അവരെ ഉപദേശിക്കുന്നതിൽ നിന്നും, അവർക്ക് ഉൽബോധനം നൽകുന്നതിൽ നിന്നും നിന്നെ തടയാതിരിക്കട്ടെ. അതിനാൽ നീ അവരെ ഉപദേശിക്കുകയും ഉൽബോധിപ്പിക്കുകയും ചെയ്യുക. തീർച്ചയായും ഉപദേശം അല്ലാഹുവിൽ വിശ്വസിച്ചവർക്ക് ഉപകാരം ചെയ്യും. info
التفاسير:

external-link copy
56 : 51

وَمَا خَلَقْتُ الْجِنَّ وَالْاِنْسَ اِلَّا لِیَعْبُدُوْنِ ۟

എന്നെ മാത്രം ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ ജിന്നിനെയോ മനുഷ്യരെയോ സൃഷ്ടിച്ചിട്ടില്ല. എനിക്ക് പങ്കുകാരെ നിശ്ചയിക്കുന്നതിനല്ല ഞാൻ അവരെ സൃഷ്ടിച്ചത്. info
التفاسير:

external-link copy
57 : 51

مَاۤ اُرِیْدُ مِنْهُمْ مِّنْ رِّزْقٍ وَّمَاۤ اُرِیْدُ اَنْ یُّطْعِمُوْنِ ۟

അവരിൽ നിന്ന് ഒരു ഉപജീവനവും ഞാൻ ആഗ്രഹിക്കുന്നില്ല. അവർ എനിക്ക് ഭക്ഷണം നൽകണമെന്നും ഞാൻ ഉദ്ദേശിക്കുന്നില്ല. info
التفاسير:

external-link copy
58 : 51

اِنَّ اللّٰهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِیْنُ ۟

തീർച്ചയായും അല്ലാഹുവാകുന്നു അവൻ്റെ അടിമകൾക്ക് ഉപജീവനം നൽകുന്നവൻ. അതിനാൽ എല്ലാവരും അവൻ്റെ ഉപജീവനത്തിന് ആവശ്യക്കാരാണ്. ശക്തിയുള്ളവനും, ആർക്കും പരാജയപ്പെടുത്താൻ കഴിയാത്ത സർവ്വ ശക്തനുമായുള്ളവൻ. അവൻ്റെ ശക്തിക്ക് കീഴൊതുങ്ങിയവരാണ് സർവ്വ ജിന്നുകളും മനുഷ്യരും. info
التفاسير:

external-link copy
59 : 51

فَاِنَّ لِلَّذِیْنَ ظَلَمُوْا ذَنُوْبًا مِّثْلَ ذَنُوْبِ اَصْحٰبِهِمْ فَلَا یَسْتَعْجِلُوْنِ ۟

അല്ലാഹുവിൻ്റെ റസൂലേ! അങ്ങയെ നിഷേധിച്ചു കൊണ്ട് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർ അവരുടെ മുൻകാല കൂട്ടാളികൾക്ക് ലഭിച്ചതിന് സമാനമായ ശിക്ഷയുടെ പങ്കുണ്ട്. അതിന് നിശ്ചയിക്കപ്പെട്ട ഒരു അവധിയുണ്ട്. അതിനാൽ അതിൻ്റെ സമയം എത്തുന്നതിന് മുൻപ് അവർ തിരക്കു കൂട്ടേണ്ടതില്ല. info
التفاسير:

external-link copy
60 : 51

فَوَیْلٌ لِّلَّذِیْنَ كَفَرُوْا مِنْ یَّوْمِهِمُ الَّذِیْ یُوْعَدُوْنَ ۟۠

അപ്പോൾ അല്ലാഹുവിനെ നിഷേധിക്കുകയും, തങ്ങളിലേക്ക് വന്ന ദൂതന്മാരെ കളവാക്കുകയും ചെയ്തവർക്ക് പരലോകത്ത് നാശവും നഷ്ടവുമുണ്ടാകട്ടെ! അന്നേ ദിവസം അവരുടെ മേൽ ശിക്ഷ വന്നിറങ്ങുമെന്ന് അവർക്ക് താക്കീത് നൽകപ്പെട്ടിട്ടുണ്ട്. info
التفاسير:
इस पृष्ठ की आयतों से प्राप्त कुछ बिंदु:
• الكفر ملة واحدة وإن اختلفت وسائله وتنوع أهله ومكانه وزمانه.
* ഇസ്ലാമിനെ നിഷേധിക്കുന്നവർ ഒരു സമൂഹമാണ്. അവരുടെ മാർഗങ്ങളിലും അത് സ്വീകരിച്ചവരിലും അതിൻ്റെ സ്ഥല-കാലങ്ങളിലും മാത്രമാണ് വ്യത്യാസങ്ങളുള്ളത്. info

• شهادة الله لرسوله صلى الله عليه وسلم بتبليغ الرسالة.
* പ്രവാചകത്വ ദൗത്യം നബി -ﷺ- പൂർത്തീകരിച്ചിരിക്കുന്നു എന്ന അല്ലാഹുവിൻ്റെ സാക്ഷ്യം. info

• الحكمة من خلق الجن والإنس تحقيق عبادة الله بكل مظاهرها.
* ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചതിലുള്ള ലക്ഷ്യം അല്ലാഹുവിനുള്ള ആരാധന അതിൻ്റെ എല്ലാ പ്രകടരൂപങ്ങളോടെയും പൂർത്തീകരിക്കുക എന്നതാണ്. info

• سوف تتغير أحوال الكون يوم القيامة.
* പരലോക ദിനത്തിൽ പ്രപഞ്ചത്തിൻ്റെ കിടപ്പാകെ മാറും. info