क़ुरआन के अर्थों का अनुवाद - पवित्र क़ुरआन की संक्षिप्त व्याख्या का मलयालम अनुवाद।

ഹിജ്ർ

सूरा के उद्देश्य:
توعد المستهزئين بالقرآن، والوعد بحفظه تأييدًا للنبي وتثبيتًا له.
വിശുദ്ധ ഖുർആനിനെ പരിഹസിക്കുന്നവർക്കുള്ള താക്കീതും, ഖുർആൻ അല്ലാഹു സംരക്ഷിക്കുന്നതാണെന്ന വാഗ്ദാനവും, അതിലൂടെ നബി (ﷺ) യെ അല്ലാഹു ശക്തിപ്പെടുത്തുകയും അവിടുത്തേക്ക് സ്ഥൈര്യം നൽകുകയും ചെയ്യുമെന്ന ഓർമ്മപ്പെടുത്തലും. info

external-link copy
1 : 15

الٓرٰ ۫— تِلْكَ اٰیٰتُ الْكِتٰبِ وَقُرْاٰنٍ مُّبِیْنٍ ۟

അലിഫ് ലാം റാ. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ മാത്രമാരാധിക്കുക എന്ന തൗഹീദും മതനിയമങ്ങളും വിശദീകരിക്കുന്ന ഖുർആനിലെ, അല്ലാഹുവിൽ നിന്നാണ് അവതരിക്കപ്പെട്ടിരിക്കുന്നത് എന്ന് അറിയിക്കുന്ന വളരെ ഔന്നത്യമേറിയ വചനങ്ങളാണ് ഈ ആയത്തുകൾ. info
التفاسير:

external-link copy
2 : 15

رُبَمَا یَوَدُّ الَّذِیْنَ كَفَرُوْا لَوْ كَانُوْا مُسْلِمِیْنَ ۟

അന്ത്യനാളിൽ കാര്യങ്ങൾ വ്യക്തമായി ബോധ്യപ്പെടുകയും, ഇഹലോകത്തായിരിക്കെ തങ്ങൾ നിലകൊണ്ടിരുന്ന നിഷേധത്തിൻ്റെ നിരർത്ഥകത വ്യക്തമാവുകയും ചെയ്താൽ (മരിക്കുന്നതിന് മുൻപ്) തങ്ങൾ മുസ്ലിംകളായിരുന്നെങ്കിൽ എന്ന് (അല്ലാഹുവിനെ) നിഷേധിച്ചവർ ആഗ്രഹിച്ചു പോകും. info
التفاسير:

external-link copy
3 : 15

ذَرْهُمْ یَاْكُلُوْا وَیَتَمَتَّعُوْا وَیُلْهِهِمُ الْاَمَلُ فَسَوْفَ یَعْلَمُوْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! ഈ നിഷേധികളെ താങ്കൾ വിട്ടേക്കുക. കന്നുകാലികൾ തിന്നുന്നത് പോലെ തിന്നുകയും, അവസാനിച്ചു പോകുന്ന ഈ ഐഹികലോകത്തിലെ ആസ്വാദനങ്ങൾ അവർ ആസ്വദിക്കുകയും ചെയ്യട്ടെ. കാലങ്ങളേറെ ഇനിയും ജീവിക്കുമെന്ന ധാരണ (അല്ലാഹുവിൽ) വിശ്വസിക്കുന്നതിൽ നിന്നും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്നും അവരെ അശ്രദ്ധരാക്കിയിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹുവിൻ്റെ മുൻപിൽ വന്നെത്തിയാൽ, തങ്ങൾ അകപ്പെട്ടിരിക്കുന്ന നഷ്ടത്തിൻ്റെ വ്യാപ്തി അവർക്ക് മനസ്സിലാകുന്നതാണ്. info
التفاسير:

external-link copy
4 : 15

وَمَاۤ اَهْلَكْنَا مِنْ قَرْیَةٍ اِلَّا وَلَهَا كِتَابٌ مَّعْلُوْمٌ ۟

അല്ലാഹുവിൻ്റെ അറിവിൽ നിശ്ചയിക്കപ്പെട്ട ഒരു അവധിയില്ലാതെ അതിക്രമം ചെയ്ത ഒരു നാടിൻ്റെ മേലും നാം ശിക്ഷ ഇറക്കിയിട്ടില്ല. ആ നിശ്ചിതസമയത്തിൽ നിന്ന് നേരത്തെയോ വൈകിയോ അത് സംഭവിക്കുകയില്ല. info
التفاسير:

external-link copy
5 : 15

مَا تَسْبِقُ مِنْ اُمَّةٍ اَجَلَهَا وَمَا یَسْتَاْخِرُوْنَ ۟

ഒരു സമൂഹത്തിലേക്കും അവരുടെ അവധി വന്നെത്തുന്നതിന് മുൻപായി ശിക്ഷ വന്നെത്തുകയില്ല. അവരുടെ അവധി വന്നു കഴിഞ്ഞാലാകട്ടെ; അവരിൽ നിന്ന് ആ ശിക്ഷ വൈകുകയുമില്ല. അതിനാൽ, അല്ലാഹു അവർക്ക് അവധി നീട്ടിനൽകിയിരിക്കുന്നു എന്നതിൽ അതിക്രമികൾ വഞ്ചിതരാകാതിരിക്കട്ടെ. info
التفاسير:

external-link copy
6 : 15

وَقَالُوْا یٰۤاَیُّهَا الَّذِیْ نُزِّلَ عَلَیْهِ الذِّكْرُ اِنَّكَ لَمَجْنُوْنٌ ۟ؕ

മക്കയിലുണ്ടായിരുന്ന കാഫിറുകൾ അല്ലാഹുവിൻ്റെ ദൂതരോട് -ﷺ- പറഞ്ഞു: ഹേ ഉൽബോധനം അവതരിപ്പിക്കപ്പെട്ട മനുഷ്യാ! അങ്ങനെയാണല്ലോ നീ ജൽപ്പിക്കുന്നത്. തീർച്ചയായും ഇത്തരം ജൽപ്പനങ്ങൾ ഉന്നയിക്കുന്നതിനാൽ നീയൊരു ഭ്രാന്തൻ തന്നെയാകുന്നു. ഭ്രാന്തന്മാരുടെ പോലെയാണ് നീ പ്രവർത്തിക്കുന്നത്. info
التفاسير:

external-link copy
7 : 15

لَوْ مَا تَاْتِیْنَا بِالْمَلٰٓىِٕكَةِ اِنْ كُنْتَ مِنَ الصّٰدِقِیْنَ ۟

നീ സത്യവാന്മാരിൽ പെട്ടവനാണെങ്കിൽ നിനക്ക് ഞങ്ങളുടെ അരികിൽ മലക്കുകളെ കൊണ്ടുവന്നുകൂടേ? അവർ നീ അല്ലാഹുവിൽ നിന്നുള്ള ദൂതനും നബിയുമാണെന്നും, ഞങ്ങളുടെ മേൽ അല്ലാഹുവിൻ്റെ ശിക്ഷ വന്നെത്തുന്നതാണെന്നും നിനക്ക് വേണ്ടി സാക്ഷ്യം പറയട്ടെ!
info
التفاسير:

external-link copy
8 : 15

مَا نُنَزِّلُ الْمَلٰٓىِٕكَةَ اِلَّا بِالْحَقِّ وَمَا كَانُوْۤا اِذًا مُّنْظَرِیْنَ ۟

മലക്കുകളെ കൊണ്ടുവന്നു കൂടേ എന്ന അവരുടെ നിർദേശത്തിനുള്ള മറുപടി അല്ലാഹു നൽകുന്നു. അവൻ പറയുന്നു: യുക്തിപൂർവ്വകമായി, നിങ്ങൾക്കുള്ള ശിക്ഷ ഇറക്കിക്കൊണ്ട് നിങ്ങളെ നശിപ്പിക്കാനുള്ള സമയമായാൽ മാത്രമെ നാം മലക്കുകളെ ഇറക്കുകയുള്ളൂ. നാം മലക്കുകളെ ഇറക്കുകയും, അവർ വിശ്വസിക്കാതിരിക്കുകയും ചെയ്താൽ പിന്നെ അവർക്ക് അവധി നൽകപ്പെടുന്നതല്ല; മറിച്ച് അവർ ഉടനടി ശിക്ഷിക്കപ്പെടുന്നതാണ്. info
التفاسير:

external-link copy
9 : 15

اِنَّا نَحْنُ نَزَّلْنَا الذِّكْرَ وَاِنَّا لَهٗ لَحٰفِظُوْنَ ۟

ജനങ്ങൾക്ക് ഉൽബോധനമായി കൊണ്ട് മുഹമ്മദ് നബി -ﷺ- യുടെ ഹൃദയത്തിൽ ഈ ഖുർആൻ അവതരിപ്പിച്ചവൻ നാമാകുന്നു. നാം തന്നെ ഈ ഖുർആനിനെ സംരക്ഷിക്കുന്നതാണ്. അതിൽ വല്ലതും കടത്തിക്കൂട്ടുകയോ കുറവു വരുത്തുകയോ തിരിമറി നടത്തുകയോ മാറ്റത്തിരുത്തലുകൾ വരുത്തുകയോ ചെയ്യുന്നതിൽ നിന്ന് നാം അതിനെ സംരക്ഷിക്കും. info
التفاسير:

external-link copy
10 : 15

وَلَقَدْ اَرْسَلْنَا مِنْ قَبْلِكَ فِیْ شِیَعِ الْاَوَّلِیْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായിരുന്ന -മുൻപ് കഴിഞ്ഞു പോയ- അനേകം കൂട്ടങ്ങളിലേക്ക് നാം താങ്കൾക്ക് മുൻപ് ധാരാളം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അപ്പോൾ അവരെ ഇവർ കളവാക്കി. സ്വന്തം സമൂഹത്തിൻ്റെ നിഷേധം ഏറ്റുവാങ്ങുന്ന ആദ്യത്തെ റസൂലല്ല താങ്കൾ. info
التفاسير:

external-link copy
11 : 15

وَمَا یَاْتِیْهِمْ مِّنْ رَّسُوْلٍ اِلَّا كَانُوْا بِهٖ یَسْتَهْزِءُوْنَ ۟

നിഷേധികളുടെ ആ കൂട്ടങ്ങളിലേക്ക് ഏതൊരു ദൂതൻ കടന്നു ചെന്നപ്പോഴും അവർ അദ്ദേഹത്തെ നിഷേധിക്കുകയും, പരിഹസിച്ചു തള്ളാതിരിക്കുകയും ചെയ്തിട്ടില്ല. info
التفاسير:

external-link copy
12 : 15

كَذٰلِكَ نَسْلُكُهٗ فِیْ قُلُوْبِ الْمُجْرِمِیْنَ ۟ۙ

ആ കഴിഞ്ഞു പോയ സമൂഹത്തിലെ മനുഷ്യരുടെ ഹൃദയങ്ങളിൽ നിഷേധം നാം പ്രവേശിപ്പിച്ചതു പോലെ, മക്കയിലെ ബഹുദൈവാരാധകരുടെ ഹൃദയങ്ങളിലും നാം അത് പ്രവേശിപ്പിക്കുന്നതാണ്. (സത്യവിശ്വാസത്തോടുള്ള) അവരുടെ അവഗണനയും ശത്രുതയും കാരണത്താലാണത്. info
التفاسير:

external-link copy
13 : 15

لَا یُؤْمِنُوْنَ بِهٖ وَقَدْ خَلَتْ سُنَّةُ الْاَوَّلِیْنَ ۟

മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഈ ഖുർആനിൽ അവർ വിശ്വസിക്കുന്നില്ല. അല്ലാഹുവിൻ്റെ ദൂതന്മാർ കൊണ്ടുവന്നതിനെ കളവാക്കിയ മുൻസമുദായങ്ങളുടെ കാര്യത്തിൽ അവരെ നശിപ്പിക്കുകയെന്ന, അല്ലാഹുവിൻ്റെ നടപടിക്രമം നടപ്പിലാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. താങ്കളെ നിഷേധിക്കുന്നവർ അതിൽ നിന്നും പാഠം ഉൾക്കൊള്ളട്ടെ. info
التفاسير:

external-link copy
14 : 15

وَلَوْ فَتَحْنَا عَلَیْهِمْ بَابًا مِّنَ السَّمَآءِ فَظَلُّوْا فِیْهِ یَعْرُجُوْنَ ۟ۙ

വ്യക്തമായ തെളിവുകളോടെ സത്യം അവർക്ക് ബോധ്യപ്പെട്ടാലും, ആകാശത്ത് നിന്ന് അവർക്കായി ഒരു വാതിൽ നാം തുറന്നു കൊടുക്കുകയും അതിലൂടെ അവർ കയറിപ്പോയി കൊണ്ടിരുന്നാലും ഈ നിഷേധികൾ (സത്യത്തോട്) ശത്രുത പുലർത്തുന്നവരായിരിക്കും. info
التفاسير:

external-link copy
15 : 15

لَقَالُوْۤا اِنَّمَا سُكِّرَتْ اَبْصَارُنَا بَلْ نَحْنُ قَوْمٌ مَّسْحُوْرُوْنَ ۟۠

(അങ്ങനെയെല്ലാം സംഭവിച്ചാലും) അവർ (നബി -ﷺ- യെ) സത്യപ്പെടുത്തുകയില്ല. അവർ പറയും: ഞങ്ങളുടെ കണ്ണുകൾക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം തടസ്സം ബാധിച്ചിരിക്കുകയാണ്. അല്ല! ഞങ്ങൾ ഈ കാണുന്നതെല്ലാം കേവലം മന്ത്രവാദം മാത്രമാണ്. ഞങ്ങൾ മാരണം ബാധിച്ചവരാണ്. info
التفاسير:
इस पृष्ठ की आयतों से प्राप्त कुछ बिंदु:
• القرآن الكريم جامع بين صفة الكمال في كل شيء، والوضوح والبيان.
* എല്ലായിടത്തും പൂർണ്ണതയുടെയും വ്യക്തതയുടെയും വിശദീകരണത്തിൻ്റെയും ഗുണങ്ങൾ ഖുർആനിൽ ഒരുമിച്ചിരിക്കുന്നു. info

• يهتم الكفار عادة بالماديات، فتراهم مُنْغَمِسين في الشهوات والأهواء، مغترين بالأماني الزائفة، منشغلين بالدنيا عن الآخرة.
* കാഫിറുകൾ പൊതുവെ ഭൗതികതക്കാണ് പ്രാധാന്യം കൽപ്പിക്കുക. ദേഹേഛകളിലും ആസ്വാദനങ്ങളിലും മുങ്ങിക്കുളിച്ചവരായി അവരെ കാണാൻ കഴിയും. അർത്ഥമില്ലാത്ത പകൽക്കിനാവുകളിൽ വഞ്ചിതരാണവർ. ഇഹലോകത്തിൽ മുഴുകിയതു കാരണത്താൽ പരലോകത്തെ കുറിച്ചുള്ള അശ്രദ്ധയിലുമാണവർ. info

• هلاك الأمم مُقَدَّر بتاريخ معين، ومقرر في أجل محدد، لا تأخير فيه ولا تقديم، وإن الله لا يَعْجَلُ لعجلة أحد.
* എല്ലാ സമൂഹങ്ങളുടെയും നാശത്തിന് ക്ലിപ്തപ്പെടുത്തപ്പെട്ട ഒരു തിയ്യതിയും, നിശ്ചയിക്കപ്പെട്ട ഒരു അവധിയും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. അത് വൈകുകയോ നേരത്തെയാവുകയോ ഇല്ല. ആരുടെയും തിരക്കിന് അനുസരിച്ച് അല്ലാഹു ധൃതി പിടിക്കുകയില്ല. info

• تكفل الله تعالى بحفظ القرآن الكريم من التغيير والتبديل، والزيادة والنقص، إلى يوم القيامة.
* ഖുർആനിൻ്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. അന്ത്യനാൾ വരെ അതിൽ മാറ്റത്തിരുത്തലോ കൂട്ടിച്ചേർക്കലോ വർദ്ധനവോ കുറവോ സംഭവിക്കുകയില്ല. info