5) കപടവിശ്വാസികള്‍ കരുതിയിരുന്നത് തങ്ങളാണ് പ്രതാപശാലികളെന്നും നിന്ദ്യന്മാരായ മുസ്‌ലിംകളെ മദീനയില്‍ നിന്ന് പുറന്തള്ളാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നുമായിരുന്നു. തദടിസ്ഥാനത്തിലായിരുന്നു ഇസ്‌ലാമിന്റെ ശത്രുക്കളുമായി അവര്‍ ഗൂഢാലോചനകളില്‍ ഏര്‍പ്പെട്ടിരുന്നത്. 'മുറൈസിഅ്' യുദ്ധവേളയിൽ അവരുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യ് ഈ കാര്യം തുറന്നുപറയുകയുണ്ടായി.