6) നിങ്ങൾ അതിക്രമങ്ങൾ ആവർത്തിക്കുന്ന പക്ഷം അല്ലാഹു ശിക്ഷാനടപടികളും ആവർത്തിക്കും എന്നർത്ഥം.
7) അല്ലാഹുവിൻ്റെ ശിക്ഷയെപറ്റി റസൂല്‍(ﷺ) താക്കീത് നല്‍കിയപ്പോള്‍ അതിന് തിടുക്കം കൂട്ടിയവരെപ്പറ്റിയാണ് ഈ പരാമര്‍ശം.
8) പക്ഷി എന്നാണ് ത്വാഇര്‍ എന്ന പദത്തിൻ്റെ ഭാഷാര്‍ത്ഥം. ഒരു പക്ഷി പറന്നത് ഇടത്തോട്ടോ വലത്തോട്ടോ എന്നതിനെ അടിസ്ഥാനമാക്കി ശകുനം നോക്കുന്ന രീതി അറേബ്യയില്‍ നിലവിലുണ്ടായിരുന്നു. അങ്ങനെ ശകുനം എന്ന അര്‍ത്ഥത്തില്‍ ത്വാഇര്‍ എന്ന പദം പ്രയോഗിച്ചു തുടങ്ങി. ശകുനത്തിലെ വിശ്വാസത്തെ നിരാകരിക്കുകയും, ഏതൊരാളുടെയും ഭാഗധേയം നിര്‍ണയിക്കുന്നത് അയാളുടെ കര്‍മ്മങ്ങളാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു ഈ വചനം.
9) ഒരു റസൂലിനെ നിയോഗിക്കുകയും അല്ലാഹുവിലേക്കുള്ള മാർഗം വിശദീകരിക്കുകയും ചെയ്യാതെ ആരെയും അല്ലാഹു ശിക്ഷിക്കുന്നതല്ല.