8) എല്ലാവരെയും ഒന്നിച്ച് വിശ്വസിപ്പിക്കുക പ്രവാചകത്വത്തിന്റെ ലക്ഷ്യമല്ല. നിഷ്പക്ഷമതികളായ സത്യാന്വേഷകര്‍ സത്യം സ്വീകരിച്ചുകഴിയുന്നതോടെ പ്രവാചകദൗത്യം സഫലമാകുന്നു. പിന്നീട് അതിനെതിരില്‍ തര്‍ക്കിക്കുന്നവരുടെ തര്‍ക്കമൊക്കെ നിഷ്ഫലമത്രെ.
9) ഏതൊരു ജീവിതപ്രശ്‌നത്തിലും സത്യവും അസത്യവും തൂക്കിനോക്കി തിട്ടപ്പെടുത്താന്‍ സഹായിക്കുന്നതത്രെ അല്ലാഹുവിന്റെ സന്ദേശം.
10) ഐഹികനേട്ടം ജീവിതത്തിന്റെ ലക്ഷ്യമായി സ്വീകരിക്കുന്നവര്‍ പരലോക സൗഭാഗ്യം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.