Firo maanaaji al-quraan tedduɗo oo - Eggo Milibari - Abdul-Hamid Haydar e Kanhi Muhammad.

external-link copy
63 : 2

وَاِذْ اَخَذْنَا مِیْثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطُّوْرَ ؕ— خُذُوْا مَاۤ اٰتَیْنٰكُمْ بِقُوَّةٍ وَّاذْكُرُوْا مَا فِیْهِ لَعَلَّكُمْ تَتَّقُوْنَ ۟

നാം നിങ്ങളോട് കരാര്‍ വാങ്ങുകയും നിങ്ങള്‍ക്ക് മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത(18) സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങള്‍ക്ക് നാം നല്‍കിയത് ഗൗരവബുദ്ധിയോടെ ഏറ്റെടുക്കുകയും, ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടി അതില്‍ നിര്‍ദേശിച്ചത് ഓര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുക (എന്ന് നാം അനുശാസിച്ചു). info

18 അവരുടെ മേല്‍ വീഴാവുന്ന വിധത്തില്‍ ഒരു കുടയെന്നോണം പര്‍വതത്തെ അവരുടെ മീതെ ഉയര്‍ത്തിപ്പിടിച്ചതായി സൂറതുല്‍ അഅ്‌റാഫില്‍ പറഞ്ഞിട്ടുണ്ട്.

التفاسير: