Firo maanaaji al-quraan tedduɗo oo - Eggo Milibari - Abdul-Hamid Haydar e Kanhi Muhammad.

external-link copy
47 : 10

وَلِكُلِّ اُمَّةٍ رَّسُوْلٌ ۚ— فَاِذَا جَآءَ رَسُوْلُهُمْ قُضِیَ بَیْنَهُمْ بِالْقِسْطِ وَهُمْ لَا یُظْلَمُوْنَ ۟

ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്‌. അങ്ങനെ അവരിലേക്കുള്ള ദൂതന്‍ വന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീരുമാനമെടുക്കപ്പെടുന്നതാണ്‌.(15) അവരോട് അനീതി കാണിക്കപ്പെടുന്നതല്ല. info

15) ഈ വചനത്തിന് വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍പ്പെട്ടിട്ടുണ്ട്. ഒന്ന്, ഓരോ സമൂഹവും പരലോകത്ത് ഹാജരാക്കപ്പെടുമ്പോള്‍ അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്‍ വന്ന് താന്‍ നിര്‍വ്വഹിച്ച പ്രബോധന ദൗത്യത്തിന് സാക്ഷ്യം വഹിക്കും. അതേത്തുടര്‍ന്ന് അവരിലെ വിശ്വാസികളുടെയും അവിശ്വാസികളുടെയും കാര്യത്തില്‍ അല്ലാഹു നീതിപൂര്‍വ്വം തീരുമാനമെടുക്കും. രണ്ട്, ഒരു ദൂതനെ അയച്ച് സത്യം വ്യക്തമാക്കിക്കൊടുത്തതിനു ശേഷമല്ലാതെ ഒരു സമൂഹത്തെയും അല്ലാഹു ശിക്ഷിക്കുകയില്ല. പ്രവാചകന്‍ വരുകയും, സത്യം അസന്നിഗ്ദ്ധമായി തെളിയിക്കപ്പെടുകയും ചെയ്തു കഴിഞ്ഞാല്‍ വിശ്വാസികളെ വിജയിപ്പിക്കുകയും, നിഷേധികളെ പരാജയപ്പെടുത്തുകയും ചെയ്തുകൊണ്ട് അല്ലാഹുവിൻ്റെ നീതിപൂര്‍വ്വകമായ തീരുമാനമുണ്ടാകും.

التفاسير: