7) സ്ത്രീ-പുരുഷ ബന്ധത്തിലൂടെയല്ലാതെ, അല്ലാഹുവിൻ്റെ കല്‍പനപ്രകാരം ജനിച്ചതിനാലാണ് ഈസാ നബി(عليه السلام)യെ അല്ലാഹുവിൻ്റെ വചനമെന്ന് വിശേഷിപ്പിച്ചത്.
9) 'ഈസാ' വ്യക്തി നാമവും 'മസീഹ്' സ്ഥാനപ്പേരുമാണ്. അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്നാണ് 'മസീഹ്' എന്ന പദത്തിൻ്റെ അര്‍ഥം. രാജാക്കന്‍മാരെ സ്ഥാനാരോഹണവേളയില്‍ സുഗന്ധലേപനം കൊണ്ടോ മറ്റോ അഭിഷേകം ചെയ്യുന്ന പതിവുണ്ടായിരുന്നതിനാല്‍ രാജാവിൻ്റെ പര്യായമെന്നോണം 'മസീഹ്' എന്ന വാക്ക് ഉപയോഗിക്കപ്പെട്ടുതുടങ്ങി. 'ഇസ്രായേലിൻ്റെ രാജാവ്' എന്ന പദവിയാണ് അനുയായികള്‍ ഈസാനബി(عليه السلام)ക്ക് നല്‍കിയത്.